1. News

'അര്‍ക്ക രക്ഷക്' തക്കാളി വിത്ത് കർഷകർക്ക് ലഭ്യമാക്കുന്നു

ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത ഏറ്റവും മികച്ച സങ്കരയിനം തക്കാളിയായ 'അര്‍ക്ക രക്ഷകിൻ്റെ ' വിത്ത് ബംഗളൂരുവിലെ ഹെസര്‍ഗട്ടയിലുള്ള 'ഇന്ത്യന്‍ ഹോര്‍ട്ടിക്കള്‍ച്ചർ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട്' കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നു.10 ഗ്രാം വിത്ത് 300 രൂപയ്ക്കാണ് കര്‍ഷകര്‍ക്കു ലഭ്യമാക്കുക

KJ Staff
arka rakshak

ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത ഏറ്റവും മികച്ച സങ്കരയിനം തക്കാളിയായ 'അര്‍ക്ക രക്ഷകിൻ്റെ ' വിത്ത് ബംഗളൂരുവിലെ ഹെസര്‍ഗട്ടയിലുള്ള 'ഇന്ത്യന്‍ ഹോര്‍ട്ടിക്കള്‍ച്ചർ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട്' കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നു.10 ഗ്രാം വിത്ത് 300 രൂപയ്ക്കാണ് കര്‍ഷകര്‍ക്കു ലഭ്യമാക്കുക.ഇന്‍സ്റ്റിറ്റ്യൂട്ടുമായി നേരിട്ടു ബന്ധപ്പെട്ടോ തുക ഡിമാന്റ് ഡ്രാഫ്റ്റായോ NEFT/ RTGS മുഖേനയോ അടച്ചോ വിത്തു കൈപ്പറ്റാം. ഇതു സംബന്ധിച്ച് അധിക വിവരങ്ങള്‍ക്ക് seeds.iihr@icar.gov.in എന്ന ഇ-മെയിലിലോ 080-23086100 (Exn: 285) എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാം.

ഹോര്‍ട്ടിക്കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ഡോ:സദാശിവയാണ് 'അര്‍ക്ക രക്ഷക്' വികസിപ്പിച്ചത്. തക്കാളിയെ ബാധിക്കുന്ന ഇലചുരുളല്‍, ബാക്ടീരിയ വാട്ടം, ബ്ലെറ്റ് രോഗം എന്നിവയെ പ്രതിരോധിക്കുന്ന ഇനമാണിത്.അര്‍ക്ക രക്ഷകിന് ശുപാര്‍ശ ചെയ്യുന്ന ജൈവവള പ്രയോഗം ഏക്കറിന് 4 ടണ്ണാണ്. ഇതു കൂടാതെ ഐ.ഐ.എച്ച്.ആര്‍ വികസിപ്പിച്ച് സൂക്ഷ്മ മൂലകമിശ്രിതമായ 'വെജിറ്റബിള്‍ സ്പെഷ്യല്‍' 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ കലക്കി വിളക്കാലത്ത് 3 തവണ ഇലകളില്‍ സ്പ്രേ ചെയ്യണം.പച്ചക്കറിയായും ഉത്പ്പന്ന നിര്‍മാണത്തിനും ഒരുപോലെ അനുയോജ്യമാണ് അര്‍ക്ക രക്ഷക്.

കൂടുതല്‍ വിവരങ്ങള്‍ക്ക്- ഡോ:സദാശിവം : 9845097472

English Summary: Arka rakshak tomato seeds

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds