സായിദ് മറൈൻ റിസർവ്സ് എന്ന പദ്ധതിക്കു കീഴിൽ കൃത്രിമ ഗുഹകൾ നിർമിക്കാൻ ഡെൽമ മറൈനുമായി കഴിഞ്ഞ വർഷം കരാർ ഒപ്പുവച്ചിരുന്നു. എല്ലാ എമിറേറ്റുകളിലും പദ്ധതി നടപ്പാക്കും. പല മൽസ്യ ഇനങ്ങളും കുറഞ്ഞുവരുന്നതു കണക്കിലെടുത്താണ് സമഗ്രപദ്ധതിക്കു രൂപം നൽകിയത്. മീനുകൾക്ക് സുരക്ഷിതമായി വളരാൻ സഹായകമായ ചെറു അറകളാണിവ. പരിസ്ഥിതി സൗഹൃദ വസ്തുക്കൾ കൊണ്ടാണിവ നിർമിച്ചത്.
കടലിൽ മൂന്നു നോട്ടിക്കൽ മൈൽ പരിധിക്കുള്ളിലാണ് ഗുഹകൾ സ്ഥാപിക്കുക. മീനുകളുടെയും മറ്റും ഉൽപാദനം കൂട്ടാൻ ഇതുമൂലം സാധിക്കും.മൽസ്യത്തൊഴിലാളികൾക്കു കടലിൽ കൂടുതൽ ദൂരം പോകാതെ മീൻപിടിക്കാനുംകഴിയും .കൃത്രിമ ഗുഹകളിൽ മീൻകുഞ്ഞുങ്ങൾക്ക് സുരക്ഷിതമായി കഴിയാനാകും. വലിയ മീനുകൾക്കും മറ്റു ജീവികൾക്കും ഇതിൽ കടക്കാനാവില്ല യു .എ .ഇ വിഷൻ 2021ൽ ഉൾപ്പെടുത്തി സമുദ്രജീവികളുടെ സംരക്ഷണത്തിനുള്ള ബൃഹദ് പദ്ധതികൾക്കു രൂപം നൽകിയിട്ടുണ്ടെന്ന് മറൈൻ കൺസർവേഷൻ സൊസൈറ്റി ചെയർമാൻ മേജർ ജനറൽ അഹമ്മദ് മുഹമ്മദ് ബിൻ താനി പറഞ്ഞു. വിവിധ പ്രദേശങ്ങളിലായി കൂടുതല്‍ കൃത്രിമഗുഹകള്‍ ഈ വര്‍ഷം തന്നെ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Share your comments