കാര്‍ഷിക രംഗത്തേയ്ക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതിനു 'ആര്യഎന്ന പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. കൃഷി വിജ്ഞാൻ കേന്ദ്രങ്ങളിലൂടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. 2030 ഓടെ വിശപ്പ് രഹിത ലോകത്തിനായുള്ള യത്‌നത്തിന്റെ ഭാഗമായാണ് പദ്ധതി. 2017-18 വര്‍ഷത്തില്‍ 28.48 കോടി ടണ്‍ ആണ് രാജ്യത്തെ ആകെ ധാന്യോല്‍പാദനം. 2013-14നെ അപേക്ഷിച്ച് രണ്ടു കോടി ടൺ ധാന്യമാണ് ഇക്കാലയളവില്‍ കൂടിയത്.
കാര്‍ഷിക മേഖലയില്‍ നിന്നുള്ള സംഭാവന ജി ഡി പിയുടെ 15 ശതമാനമാണ്. 49 ശതമാനം മാനവ വിഭവ ശേഷിയും ഈ മേഖലയിലാണ് വിനിയോഗിക്കപ്പെടുന്നത്. എന്നാല്‍ നിര്‍മ്മാണ മേഖല (മറ്റ് ഉൽപാദന മേഖല) 19 ശതമാനമാണ് ജി ഡി പിയില്‍ സംഭാവന ചെയ്യുന്നത്. എന്നാല്‍ 27 ശതമാനം മാത്രമേ മനുഷ്യ അധ്വാനം ഉപയോഗപ്പെടുത്തുന്നുള്ളൂ.
പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായും വിവിധ പരിപാടികള്‍ കാര്‍ഷിക രംഗത്ത് കൊണ്ടുവരുന്നുണ്ട്.ഇന്ത്യന്‍ കര്‍ഷകര്‍ക്ക് കാലാവസ്ഥാ ഇന്‍ഷുറന്‍സ് പദ്ധതിയുമായി വിദേശ കമ്പനി രംഗത്തു വന്നിട്ടുണ്ട്.. ജെതിന്‍ ജോണ്‍സ്, ലോറന്റ് സെബാട്ടി എന്നിവര്‍ ചേര്‍ന്നാണ് ആഗോള തലത്തില്‍ ഇന്‍ഷുറന്‍സ് എടുക്കാത്ത കര്‍ഷകര്‍ക്കു വേണ്ടി പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.സാങ്കേതിക സഹായങ്ങളും ഇന്ത്യന്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന രീതിയിലുള്ള ബൃഹത്തായ പദ്ധതിയാണ് കമ്പനി ഉദ്ദേശിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം ഏറ്റവുമധികം ബാധിക്കുന്ന മേഖലയാണ് ഇന്ത്യന്‍ കാര്‍ഷികരംഗം.
Share your comments