<
  1. News

അസം വെള്ളപ്പൊക്കം: 22 ജില്ലകളിലായി ഏകദേശം 4.96 ലക്ഷം ആളുകളെ ബാധിച്ചു

അസമിൽ വ്യാഴാഴ്ച വെള്ളപ്പൊക്കം രൂക്ഷമായതോടെ അസമിലെ 22 ജില്ലകളിലായി 4.96 ലക്ഷത്തോളം ആളുകളെ വെള്ളപ്പൊക്കം ഗുരുതരമായി ബാധിച്ചു. പ്രളയം ബാധിച്ച ജില്ലകളിലെ 14091.90 ഹെക്ടർ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി.

Raveena M Prakash
Assam flood, mostly 4.96 lakh people got affected says official reports
Assam flood, mostly 4.96 lakh people got affected says official reports

അസമിൽ വ്യാഴാഴ്ച വെള്ളപ്പൊക്കം രൂക്ഷമായതോടെ സംസ്ഥാനത്തെ 22 ജില്ലകളിലായി 4.96 ലക്ഷത്തോളം ആളുകളെ വെള്ളപ്പൊക്കം ഗുരുതരമായി ബാധിച്ചു. വെള്ളപ്പൊക്കത്തിൽ മുങ്ങി താമുൽപൂരിൽ ഒരാൾ മരിച്ചതായി ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ (ASDMA) വെള്ളപ്പൊക്ക റിപ്പോർട്ട് അനുസരിച്ച്, സംസ്ഥാനത്തെ ബജാലി മേഖലയിലെ വെള്ളപ്പൊക്കം കൂടുതൽ മോശമാണ്, കാരണം ജില്ലയിൽ ഏകദേശം 2.60 ലക്ഷം പേരെ വെള്ളപ്പൊക്കം ബാധിച്ചു. 

അതോടൊപ്പം അസമിൽ നൽബാരി മേഖലയിൽ 77702 പേരെയും, ബാർപേട്ടയിൽ 65221 പേരെയും, ലഖിംപൂറിൽ 25613 പേരെയും വെള്ളപൊക്കം മോശമായി ബാധിച്ചു. ബക്‌സയിൽ 24023 പേർ, താമുൽപൂരിൽ 19208 പേർ, ദരാംഗിൽ 13704 പേർ, കൊക്രജാർ ജില്ലയിൽ 6538 പേരെ രക്ഷാപ്രവർത്തകർ രക്ഷിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു. പ്രളയം ബാധിച്ച ജില്ലകളിലെ 14091.90 ഹെക്ടർ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി.

അസമിൽ പ്രളയം ബജാലി, ബക്‌സ, ബർപേട്ട, ബിശ്വനാഥ്, ബോംഗൈഗാവ്, ചിരാംഗ്, ദരാംഗ്, ധേമാജി, ധുബ്രി, ദിബ്രുഗഡ്, ഗോലാഘട്ട്, ഹോജായ്, കാംരൂപ്, കൊക്രജാർ, ലഖിംപൂർ, മജുലി നാഗോൺ, നൽബാരി, സോനിത്പൂർ ജില്ലകളിൽ 58 റവന്യൂ സർക്കിളുകൾക്ക് കീഴിലുള്ള 1366 ഗ്രാമങ്ങളെയാണ് വെള്ളപ്പൊക്കം മോശമായി ബാധിച്ചിരിക്കുന്നത്. കനത്ത മഴയെത്തുടർന്ന്, ജോർഹത്ത് ജില്ലയിലെ നെമാറ്റിഘട്ടിലും ധുബ്രി, റോഡ് ബ്രിഡ്ജിലെ ബേക്കി നദി, എൻഎച്ച് റോഡ് ക്രോസിംഗിലെ മനസ് നദി, എൻടി റോഡ് ക്രോസിംഗിലെ പഗ്ലാഡിയ നദി, പുത്തിമരിരിവർ എന്നിവിടങ്ങളിലും ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്. 

മറുവശത്ത്, ജില്ലാ ഭരണകൂടം 83 ദുരിതാശ്വാസ ക്യാമ്പുകളും, 79 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും 11 പ്രളയബാധിത ജില്ലകളിലായി സജ്ജീകരിച്ചിട്ടുണ്ട്, കൂടാതെ 14035 പേർ ഈ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ചിട്ടുണ്ട്. വെള്ളപ്പൊക്കം മൂലം 3,46,639 വളർത്തുമൃഗങ്ങളെയും മോശമായി ബാധിച്ചതായും AASDMA പ്രളയ റിപ്പോർട്ടിൽ പറയുന്നു. NDRF, SDRF, ഫയർ & എമർജൻസി സർവീസുകൾ, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അവർ 561 പ്രളയബാധിതരെ രക്ഷപ്പെടുത്തി.

ബന്ധപ്പെട്ട വാർത്തകൾ: PM KISAN: പുതിയ ഫീച്ചറുമായി പിഎം കിസാൻ മൊബൈൽ ആപ്പ്

Pic Courtesy: Pexels.com

English Summary: Assam flood, mostly 4.96 lakh people got affected says official reports

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds