അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച നടന്ന മന്ത്രിസഭ യോഗത്തിൽ സംസ്ഥാനത്തെ കർഷകരെ സഹായിക്കുന്നതിനും പുഷ്പകൃഷി വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള അസം ഫ്ലോറികൾച്ചർ മിഷൻ ദൗത്യത്തിനു മന്ത്രിസഭ അംഗീകാരം നൽകി. 150 കോടി രൂപയുടെ പ്രാരംഭ നിക്ഷേപത്തോടെയാണ് ദൗത്യം ആരംഭിക്കുന്നത്, സംസ്ഥാനത്തെ 20,000 കർഷകർക്ക് ഇത് വേദി തുറന്നുകൊടുക്കും.
പുഷ്പകൃഷി ദൗത്യത്തിന് പുറമേ, ആസാമിലെ ദിബ്രുഗഡിൽ അഡീഷണൽ മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റ് സ്ഥാപിക്കാനും, അതോടൊപ്പം തേജ്പൂരിൽ പുതിയ രാജ്ഭവൻ നിർമ്മിക്കാനും മന്ത്രിസഭ തീരുമാനമെടുത്തു. സംസ്ഥാനത്തെ യുവാക്കളെ പിന്തുണയ്‌ക്കുന്നതിനും, ശാക്തീകരിക്കുന്നതിനുമുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ യുവജനക്ഷേമ ഓഫീസുകളാക്കി മാറ്റും എന്നും യോഗത്തിൽ വ്യക്തമാക്കി.
അസാമീസ് പുതുവർഷമായ ഏപ്രിൽ 14-ന്, 10,000 'ബിഹു' നർത്തകർ ചേർന്ന് ഒരു പരിപാടി ആസൂത്രണം ചെയ്യാനും, പുതിയ ഒരു റെക്കോർഡ് സൃഷ്ടിക്കാനും, അതിനു വേണ്ടി ഒരു കാബിനറ്റ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്, എന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ കൊൽക്കത്തയിൽ നിന്നും തായ്‌ലൻഡിൽ നിന്നുമുള്ള വിതരണത്തിൽ തൃപ്തരായ അസമിലെ പൂക്കൾക്ക് വൻതോതിലുള്ള ഡിമാൻഡിന്റെ വെളിച്ചത്തിൽ സംസ്ഥാന പുഷ്പകൃഷി മിഷന് അംഗീകാരം നൽകിയതായി യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.
മൂന്ന് വർഷത്തിനകം പൂക്കൃഷിക്ക് ഉപയോഗിക്കുന്ന വിസ്തൃതി 2200 ഹെക്ടറിൽ നിന്ന് 3288 ഹെക്ടറായി ഉയർത്തും. കൂടെ തന്നെ നെല്ലിനും മത്സ്യബന്ധനത്തിനും ശേഷം പുഷ്പകൃഷിയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദിബ്രുഗഡ് ജില്ലയ്ക്കായി 1,500 മുതൽ 2,000 കോടി രൂപയുടെ നിരവധി പദ്ധതികളും പരിപാടികളും അദ്ദേഹം പ്രഖ്യാപിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: Rice Procurement: കേന്ദ്രത്തിന്റെ അരി സംഭരണം; കഴിഞ്ഞ വർഷത്തെ സംഭരണ കണക്കിന് അടുത്തെത്താൻ സാധ്യത
Share your comments