1. News

കൃഷിഭൂമി വാങ്ങാൻ കൃഷിക്കാര്‍ക്ക് സഹായം; ഈ ബാങ്ക് പദ്ധതി കുറിച്ച് അറിയാം

കൊച്ചി: കൃഷി ഉപജീവന മാര്‍ഗം ആണോ? പാട്ടത്തിന് എടുത്ത സ്ഥലത്താണോ കൃഷി ചെയ്യുന്നത്? നിങ്ങൾക്ക് കൃഷി ഭൂമി വാങ്ങാൻ SBI സഹായ പദ്ധതി ലഭ്യമാണ്. കൃത്യമായ വായ്പാ തിരിച്ചടവ് നടത്തിയിട്ടുള്ളവര്‍ ആണോ? SBI Land purchase scheme പ്രകാരമാണ് ഭൂമി വാങ്ങാൻ സഹായം ലഭിയ്ക്കുക.

Meera Sandeep

കൃഷി ഉപജീവന മാര്‍ഗം ആണോ? പാട്ടത്തിന് എടുത്ത സ്ഥലത്താണോ കൃഷി ചെയ്യുന്നത്? നിങ്ങൾക്ക് കൃഷി ഭൂമി വാങ്ങാൻ SBI  സഹായ പദ്ധതി ലഭ്യമാണ്. കൃത്യമായ വായ്പാ തിരിച്ചടവ് നടത്തിയിട്ടുള്ളവര്‍ ആണോ? SBI Land purchase scheme പ്രകാരമാണ് ഭൂമി വാങ്ങാൻ സഹായം ലഭിയ്ക്കുക.

കൂടുതൽ കൃഷി ഭൂമി വാങ്ങാൻ ആഗ്രഹിക്കുന്ന ചെറുകിട ഇടത്തരം കര്‍ഷകരെയും ഭൂമിയില്ലാത്ത കാര്‍ഷിക മേഖലയിൽ പ്രവര്‍ത്തിയ്ക്കുന്ന തൊഴിലാളികളെയും സഹായിക്കുകയാണ് ലക്ഷ്യം. നിശ്ചിത ഏക്കര്‍ ഭൂമി കൈവശമുള്ള ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്കാണ് സഹായം ലഭിയ്ക്കുക. മറ്റ് ബാങ്കിൽ ഉള്ളവര്‍ക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താം. മികച്ച വായ്പാ തിരിച്ചടവ് പശ്ചാത്തലം ഉള്ളവര്‍ക്കാണ് ലോൺ ലഭിയ്ക്കുക.

ജലസേചന പ്രവര്‍ത്തനങ്ങളും ഭൂമി വികസന പ്രവര്‍ത്തനങ്ങളും മൊത്തം ഭൂമി വിലയുടെ 50 ശതമാനത്തിൽ അധികം ആകരുത്. കാര്‍ഷികോപകരണങ്ങൾ വാങ്ങാനും സഹായം ലഭിയ്ക്കും. രജിസ്ട്രേഷൻ നിരക്കുകളും സ്റ്റാംപ് ഡ്യൂട്ടിയും ബാധകമാകും.

ഉപാധികളോടെ ആറു മാസം കൂടുമ്പോൾ ഉള്ള തിരിച്ചടവും ലഭ്യമാണ്. കാര്‍ഷിക മേഖലയിൽ പ്രവര്‍ത്തിയ്ക്കുന്നവര്‍ക്ക് ട്രാക്ടര്‍ വാങ്ങാനും SBI പ്രത്യേക സഹായം നൽകുന്നുണ്ട്. അപേക്ഷിച്ച് ഏഴു ദിവസത്തിനുള്ളിൽ ലോൺ ലഭ്യമാണ്. ലാൻഡ് പര്‍ച്ചേസിങ് സ്കീമിൽ നിന്ന് വ്യത്യസ്തമാണ് ഇത്.

അനുയോജ്യ വാർത്തകൾ ലാഭകരമായി ചെയ്യാൻ സാധിക്കുന്ന ബിസിനസ്സ് : ട്രാക്ടർ സർവീസ് ബിസിനസ്സ് ആരംഭിച്ച് ലാഭം കൊയ്യുക

#krishijagran #kerala #loan #forfarmers #sbi

English Summary: Assistance to farmers to purchase agricultural land; Know about this bank scheme

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds