<
  1. News

ആയുഷ്മാന്‍ ഭാരത് – പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതി വഴി 5 ലക്ഷം രൂപ വരെ സഹായം

ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് – പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയിലേക്ക് അപേക്ഷിക്കാം. ഭാരത സർക്കാർ ആവിഷ്ക്കരിച്ച ഈ പദ്ധതി പ്രകാരം ഒരു വ്യക്തിക്കോ അല്ലെങ്കില്‍ കുടുംബാംഗങ്ങള്‍ക്കോ ചികിത്സക്കായി 5 ലക്ഷം രൂപ വരെ ലഭിക്കും

Saranya Sasidharan
Assistance up to Rs 5 lakh through Ayushman Bharat Yojana scheme
Assistance up to Rs 5 lakh through Ayushman Bharat Yojana scheme

1. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് – പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയിലേക്ക് അപേക്ഷിക്കാം. ഭാരത സർക്കാർ ആവിഷ്ക്കരിച്ച ഈ പദ്ധതി പ്രകാരം ഒരു വ്യക്തിക്കോ അല്ലെങ്കില്‍ കുടുംബാംഗങ്ങള്‍ക്കോ ചികിത്സക്കായി 5 ലക്ഷം രൂപ വരെ ലഭിക്കും. നാഷണല്‍ ഹെല്‍ത്ത് പ്രോട്ടക്ഷന്‍ സ്‌കീമിന്റെ പുതുക്കിയ രൂപമാണ് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന. ഗുണഭോക്താവിന് ഇന്ത്യയിലെ എംപാനൽ ചെയ്ത ഏതെങ്കിലും പൊതു അല്ലെങ്കിൽ സ്വകാര്യ ആശുപത്രി സന്ദർശിച്ച് ചികിത്സ ലഭ്യമാക്കാം. കൂടുതൽ വിവരങ്ങൾക്ക് nha.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

കൂടുതൽ അറിയുന്നതിന്- https://youtu.be/g0NUJSmFp4s?si=5mh_DH9dBPKtiW2E

2. എറണാകുളം ജില്ലയിലെ ആലുവ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ ജനുവരി 16 ന് ശാസ്ത്രീയ പശുവളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനമൊരുക്കുന്നു. ആലുവ മൃഗസംരക്ഷണവകുപ്പിലെ റിട്ടയേഡ് അസിസ്റ്റൻ്റ് ഡയറക്ടർ ഡോ.ബീന ദിവാകര്‍ ആണ് ക്ലാസ് എടുക്കുന്നത്. പങ്കെടുക്കാനാഗ്രഹിക്കുന്ന കര്‍ഷകര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റർ ചെയ്യുന്നതിന് 0484 2950408 നമ്പറിൽ രാവിലെ 10.15 മുതല്‍ വൈകിട്ട് 5.15 വരെ ബന്ധപ്പെടുക.

3. വിവിധതരം റബ്ബർ നടീലിനങ്ങൾ,കപ്പു തൈകൾ ഉൾപ്പെടെയുള്ള നടീൽ വസ്തുക്കൾ,ആധുനിക റബ്ബർ ഇനങ്ങളെ തിരിച്ചറിയാനുള്ള മാർഗങ്ങൾ" തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം സംഘടിപ്പിക്കുന്നു. പുതുപ്പള്ളിയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ്ങിൽ വച്ചാണ് പരിശീലനം. ജനുവരി 18 ന് രാവിലെ 9.00 മുതൽ വൈകിട്ട് 5 മണി വരെയാണ് സമയം. റബ്ബർ കർഷകർക്കും തോട്ടം മേഖലയിലെ താൽപ്പര്യമുള്ളവർക്കും പങ്കെടുക്കാം. 590 രൂപയാണ് ഫീസ്. താൽപര്യമുള്ളവർ 9447710405 -- 04812351313 (വാട്ട്സ്ആപ്പ്) നമ്പറിൽ ബന്ധപ്പെടുക.

4. വള്ളികുന്നം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പൈതൃകകാർഷികഗ്രാമം പദ്ധതി വഴി പച്ചക്കറി കൃഷി ചെയ്ത് വരുന്ന കർഷകർക്ക് പച്ചക്കറി വികസന പദ്ധതി പ്രകാരം കൂലിച്ചിലവ് സബ്സിഡിയിലേക്ക് അപേക്ഷ നൽകാം. അപേക്ഷ ഫോം, കരം തീർത്ത രസീത് അല്ലെങ്കിൽ പാട്ടചീട്ട്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, എന്നിവയാണ് ആവശ്യമായ രേഖകൾ. കുറഞ്ഞത് 10 സെൻ്റ് സ്ഥലത്ത് കൃഷി ചെയ്തിരിക്കണം. അവസാന തീയതി ജനുവരി 15 ആണ്. കൂടുതൽ വിവരങ്ങൾക്ക് വള്ളികുന്നം ഗ്രാമപഞ്ചായത്ത് കൃഷിഭവനുമായി ബന്ധപ്പെടുക.

English Summary: Assistance up to Rs 5 lakh through Ayushman Bharat Yojana scheme

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds