1. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സമഗ്ര കൃഷി കര്‍മ്മ പദ്ധതിയായ കൃഷി സമൃദ്ധിക്ക് തുടക്കമായി. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് നടപ്പിലാക്കിയ 'ഞങ്ങളും കൃഷിയിലേക്ക്' എന്ന ജനകീയ പദ്ധതിയുടെ രണ്ടാം ഘട്ടമായി കൃഷിഭവന്‍ തലത്തില്‍ രൂപീകരിച്ച കൃഷിക്കൂട്ടങ്ങളെ ശാക്തീകരിച്ചു കൊണ്ട് കര്‍ഷക ഉല്പാദക സംഘങ്ങളുടെ നേതൃത്വത്തില്‍ സമഗ്ര കാര്‍ഷിക വികസനം ലക്ഷ്യമാക്കി ആവിഷ്‌ക്കരിച്ച പദ്ധതിയാണ് കൃഷി സമ്യദ്ധി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൃത്താലയിൽ കൃഷി മന്ത്രി ശ്രീ. പി.പ്രസാദ് നിർവഹിച്ചു. ആദ്യഘട്ടത്തിൽ പദ്ധതി 107 പഞ്ചായത്തുകളിലായിരിക്കും നടപ്പാക്കുക. ശനിയാഴ്ച വൈകുന്നേരം 3.30 ന് തൃത്താല വി.കെ കടവ് ലുസൈല്‍ പാലസിനു സമീപം സംഘടിപ്പിച്ച ഉദ്‌ഘാടന ചടങ്ങിന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി രാജേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മികച്ച കർഷകരെ ആദരിക്കുകയും ചെയ്തു.
2. വയനാട് ഹിൽസ് ഫാർമർ പ്രൊഡ്യൂസർ കമ്പനി, കിസാൻ സർവീസ് സൊസൈറ്റി, കേന്ദ്ര സർക്കാർ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച്ച് (IIHR) കൂർഗ്, എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന അവോക്കാഡോ കൃഷിയെ കുറിച്ചുള്ള ഏക ദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പ്രവേശന ഫീ 200/- രൂപ. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://docs.google.com/forms/d/e/1FAIpQLSdhkDYf_jLmphiDzNo1QDMnrUNvi_ryxTPnxE8uHmE-ryb2ng/viewform?usp=header എന്ന ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യുക. പരിശീലന സ്ഥലം: വയനാട് ഹിൽസ് ഫാർമർ പ്രൊഡ്യൂസർകമ്പനി, വിൽട്ടൻ ഹോട്ടലിന് എതിർ വശം, ദൊട്ടപ്പൻകുളം, സുൽത്താൻ ബത്തേരി. അവോക്കാഡോയുടെ വിവിധ തരങ്ങൾ, ജലസേചനം, വളപ്രയോഗം, കീടങ്ങളിൽ നിന്നുള്ള സംരക്ഷണം, മാർക്കറ്റിംഗ്, മൂല്യവർദ്ധിതവസ്തുക്കളുടെ നിർമാണം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് വിദഗ്ദർ പരിശീലനം നൽകുന്നു. പങ്കെടുക്കുന്നവർക്ക് കേന്ദ്ര സർക്കാറിനെ നിയന്ത്രണത്തിലുള്ള ക്ലസ്റ്ററിൻ്റെ ഭാഗമാകാനും, FIG കളുടെ ഭാഗമാകാനും അർക്ക രവി, അർക്ക പ്രൈം തൈകൾ ബുക്ക് ചെയ്യാനും അവസരം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 70126 21314 & 86061 54421 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
3. സംസ്ഥാനത്ത് ഇന്നും പകൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഉയർന്ന ചൂട്: സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
Share your comments