കാർഷിക മേഖലയിൽ നിരന്തരം സംഭാവനകൾ നൽകുകയും മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്യുന്നവരെ ആദരിക്കുന്നതിനുമായി അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ച് സ്വരാജ് ട്രാക്ടേഴ്സ്. NASC കോംപ്ലക്സിലെ A.P. സിന്ധേ സിമ്പോസിയം ഹാളിലാണ് പരുപാടി സംഘടിപ്പിച്ചത്.
വിജയികൾക്ക് അവാർഡ് കൊടുക്കുന്നതിനായി കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ സന്നിഹിതനായിരുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചും (ICAR) ഇന്ത്യാ ഗവൺമെന്റിന്റെ കൃഷി-കർഷക ക്ഷേമ മന്ത്രാലയവും ചേർന്നാണ് 'കാർഷിക യന്ത്രവൽക്കരണവും കാർഷിക മേഖലയിലെ സാങ്കേതിക ഇടപെടലുകളും' എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ദിനാചരണ പരിപാടി സംഘടിപ്പിച്ചത്.
മുഖ്യാതിഥി നരേന്ദ്ര സിംഗ് തോമർ കർഷകർക്കുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതികളെക്കുറിച്ചും ഇന്ത്യൻ കാർഷിക മേഖല നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പരിപാടിയിൽ സംസാരിച്ചു.
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ കൃഷി നിർണായകമാണെന്നും ചെറുകിട നാമമാത്ര കർഷകരുടെ ഉൽപ്പാദനക്ഷമതയും വരുമാനവും വർധിപ്പിക്കുന്നതിൽ യന്ത്രവൽക്കരണത്തിനും അഗ്രിടെക്കിനും വലിയ പങ്കുണ്ടെന്നും ഇന്ത്യൻ കാർഷിക മേഖലയിലെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് ഇന്ത്യൻ കൃഷിയിടങ്ങളിൽ സുസ്ഥിരവും താങ്ങാനാവുന്നതും ആക്സസ് ചെയ്യാവുന്നതുമായ കാർഷിക യന്ത്രവൽക്കരണം നാം സ്വീകരിക്കണമെന്നും മുഖ്യപ്രഭാഷണത്തിൽ സ്വരാജ് ഡിവിഷൻ്റെ സിഇഓ ഹരീഷ് ചവാൻ പറഞ്ഞു.
'കൃഷിയും ജീവിതവും സമ്പന്നമാക്കുക' എന്ന ലക്ഷ്യത്തിൽ ഞങ്ങൾ ശക്തമായി വിശ്വസിക്കുന്നുവെന്നും, സ്വരാജ് അവാർഡുകൾ നേട്ടങ്ങൾ സുഗമമാക്കുന്നതിന് മാത്രമല്ല, ഈ മേഖലയുടെ ആവശ്യങ്ങളും ആശങ്കകളും ചർച്ച ചെയ്യുന്നതിനും ഉയർത്തിക്കാട്ടുന്നതിനുമുള്ള ഒരു വേദിയായും കൂടി ഇത് പ്രവർത്തിക്കുന്നുവെന്നും, കർഷകരിലേക്കും അവരുടെ കമ്മ്യൂണിറ്റികളിലേക്കും നേരിട്ട് എത്തിച്ചേരാനുള്ള അവസരവും ഇത് നൽകുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മികച്ച കെവികെ, മികച്ച എഫ്പിഒ, മികച്ച ശാസ്ത്രജ്ഞൻ, മികച്ച ഇൻസ്റ്റിറ്റ്യൂട്ടുകൾ, മികച്ച കർഷക സഹകരണസംഘങ്ങൾ, മികച്ച നൂതന കർഷകൻ, മികച്ച സംസ്ഥാനം/യുടി എന്നിങ്ങനെ ഏഴ് വിഭാഗങ്ങളിലായാണ് അവാർഡുകൾ വിതരണം ചെയ്തത്.
സ്വരാജ് അവാർഡ് ജേതാക്കൾ:
മികച്ച കെ.വി.കെ
ഡോ. സഞ്ജയ് കുമാർ, ഗുംല, ജാർഖണ്ഡ്
ഡോ. രമേഷ് കുമാർ, മഹേന്ദ്രഗഡ്, ഹരിയാന
ഡോ. ബികാഷ് റോയ്, കൂച്ച്ബെഹാർ, പശ്ചിമ ബംഗാൾ
ഡോ. ശൈലേഷ് സിംഗ്, ബരാബങ്കി, ഉത്തർപ്രദേശ്
മികച്ച FPO
സത്യനാരായണ ഉടുപ ബി, ഉഡുപ്പി കൽപരസ കോക്കനട്ട് ആൻഡ് ഓൾ സ്പൈസസ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ്, ഉഡുപ്പി, കർണാടക
പി.കവിത, കഴനി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ്, ഈറോഡ്, തമിഴ്നാട്
പർമാനന്ദ് പാണ്ഡെ, ലുവ്ഖുഷ് അഗ്രോ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ്, ഈസ്റ്റ് ചമ്പാരൻ, ബീഹാർ
ഡോ. ഖനീന്ദ്ര ദേവ് ഗോസ്വാമി, ശ്രീ കൃഷ്ണ ഉത്പദോന്മുഖി ക്രിസ്‌കക് സമിതി, ശിവസാഗർ, അസം
മികച്ച ശാസ്ത്രജ്ഞർ
നരേഷ് സെലോകർ ശാസ്ത്രജ്ഞൻ, അനിമൽ സയൻസ്, ICAR-നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കർണ
രാഹുൽ ത്രിപാഠി, സീനിയർ സയന്റിസ്റ്റ്, ക്രോപ്പ് പ്രൊഡക്ഷൻ ഡിവിഷൻ, ICAR[1]നാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഒഡീഷ
പ്രോലെ കുമാർ ഭൗമിക്, ശാസ്ത്രജ്ഞൻ, ജനിതക വിഭാഗം, ICAR-IARI, ന്യൂഡൽഹി
ഡോ. പ്രദീപ് കർമാക്കർ, ശാസ്ത്രജ്ഞൻ, ICAR-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെജിറ്റബിൾ റിസർച്ച് പോസ്റ്റ് ബാഗ് നമ്പർ.1, പി.ഒ: ജഖിനി (ഷഹൻഷാപൂർ), വാരണാസി
Share your comments