ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചർ കാര്‍ഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന പ്രഥമ ലോക കാര്‍ഷിക പുരസ്‌കാരം പ്രമുഖ കൃഷി ശാസ്ത്രജ്ഞന്‍.ഡോ. എം.എസ്. സ്വാമിനാഥന് ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു സമ്മാനിച്ചു. ഒരു ലക്ഷം ഡോളറാണു സമ്മാനം .
ഹരിതവിപ്ലവത്തിൻ്റെ പിതാവായ അദ്ദേഹം കാര്‍ഷിക രംഗത്തെ വിശ്വഗുരുവാണെന്നും ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയ്ക്ക് അടിത്തറയിട്ട വ്യക്തിയാണെന്നും നായിഡു പറഞ്ഞു. രാജ്യത്തെ ജനസംഖ്യയുടെ 50 ശതമാനത്തിലധികം പേര്‍ക്കു തൊഴില്‍ നല്‍കുന്ന കാര്‍ഷിക മേഖലയ്ക്കു മുന്തിയ പരിഗണന നല്‍കണമെന്നും പ്രശ്‌നപരിഹാരത്തിനു ദീര്‍ഘകാല ദീര്‍ഘകാല പദ്ധതികളാണു വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
കേരള ഗവര്‍ണര്‍ പി. സദാശിവം സ്വാമിനാഥന് അദ്ദേഹത്തിന്റെ ഛായാചിത്രം സമ്മാനിച്ചു. വാണിജ്യമന്ത്രി സുരേഷ് പ്രഭു, ഹരിയാണ മന്ത്രി ഓംപ്രകാശ് ധാന്‍കര്‍, ഇന്ത്യൻ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് ഡയറക്ടര്‍ ജി.ടി. മഹാപത്ര എന്നിവര്‍ പങ്കെടുത്തു.
Share your comments