ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ഉദ്യാന ശ്രേഷ്ഠ പുരസ്‌ക്കാരമായ ഒരു ലക്ഷം രൂപയും സ്വര്‍ണ്ണമെഡലും ഫലകവും സര്‍ട്ടിഫിക്കറ്റും നേടിയ സ്വപ്‌ന സുലൈമാന് ഇത് സ്വപ്‌നതുല്യമായ അനുഭവമായി. 2019 ഡിസംബര്‍ 9 ന് ആലപ്പുഴയില്‍ നടന്ന ചടങ്ങില്‍ കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാറില്‍ നിന്നും സ്വപ്‌ന പുരസ്‌ക്കാരം ഏറ്റുവാങ്ങി. പൂന്തോട്ടവിളകള്‍ കൃഷി ചെയ്യുന്ന സംസ്ഥാനത്തെ ഏറ്റവും മികച്ച കര്‍ഷകയ്ക്കുള്ള അവാര്‍ഡാണിത്. ആലപ്പുഴ സക്കറിയ വാര്‍ഡിലെ ഹാജിറാസ് ഭവനം മനോഹരമായൊരു പൂന്തോട്ടമാണിന്ന്. രണ്ട് പോളിഹൗസുകളിലും പറമ്പിലുമായാണ് ഉദ്യാനം ഒരുക്കിയിട്ടുള്ളത്.15 ഇനം ഓര്‍ക്കിഡുകള്‍, 250ല്‍ പരം അഡിനിയങ്ങള്‍,പോര്‍ട്ട്‌ലാക്കാ ലിപ്സ്റ്റിക്,നൂറിലേറെ ഇലചെടികള്‍, കള്ളിച്ചെടികള്‍,10-14 വര്‍ഷം പ്രായമുള്ള ബോണ്‍സായികള്‍ തുടങ്ങിയവ പൂന്തോട്ടത്തിന് ചാരുതയേറ്റുന്നു. അപൂര്‍വ്വയിനം പുഷ്പങ്ങളും അലങ്കാരചെടികളും ഉത്പാദിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്ന സ്വപ്‌ന,ഓണ്‍ലൈനിലൂടെ ഇന്ത്യയിലുടനീളം ചെടികള്‍ വിപണനം നടത്തുന്നുണ്ട്. മാസം ഏഴായിരം മുതല്‍ ഇരുപത്തയ്യായിരം വരെ രൂപയ്ക്കുള്ള വില്‍പ്പന നടക്കുന്നുണ്ട്. 2016-17 ല്‍ യുവകര്‍ഷകയ്ക്കുള്ള കൃഷിഭവന്‍ പുരസ്‌ക്കാരവും ഈ ഉദ്യാനപരിപാലക നേടിയിട്ടുണ്ട്. സര്‍ക്കാര്‍ കോണ്‍ട്രാക്ടറായ ഭര്‍ത്താവ് ഷാനവാസും മക്കള്‍ ആദീഹും അഖിസും അയാനും നല്ല പിന്‍തുണയാണ് സ്വപ്‌നയ്ക്ക നല്‍കുന്നത്.
സ്വപ്‌നയ്ക്കിത് സ്വപ്‌ന തുല്യം
ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ഉദ്യാന ശ്രേഷ്ഠ പുരസ്‌ക്കാരമായ ഒരു ലക്ഷം രൂപയും സ്വര്‍ണ്ണമെഡലും ഫലകവും സര്‍ട്ടിഫിക്കറ്റും നേടിയ സ്വപ്‌ന സുലൈമാന് ഇത് സ്വപ്‌നതുല്യമായ അനുഭവമായി. 2019 ഡിസംബര്‍ 9 ന് ആലപ്പുഴയില്‍ നടന്ന ചടങ്ങില്‍ കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാറില്‍ നിന്നും സ്വപ്‌ന പുരസ്‌ക്കാരം ഏറ്റുവാങ്ങി.
Share your comments