ഏറ്റവും മികച്ച കർഷക പ്രതിഭയെയാണ് കല്ലിങ്ങൽ സിബിയുടെ അകാല വേർപാടിലൂടെ നഷ്ടമായത‌്. ചെറു പ്രായത്തിൽത്തന്നെ ഒരു കർഷകനു ലഭിക്കാവുന്ന ഉന്നതങ്ങളായ കൃഷി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുള്ള സിബി,48 വയസ്സിനുള്ളിൽ രാജ്യത്തെ കൃഷി മേഖലയിലെ ഏറ്റവും വലിയ അംഗീകാരമായ ഐസിഎആറിന്റെ ജഗ്ജീവൻ റാം പുരസ്കാരത്തിന് 2018ൽ അർഹനായി.
ഏറ്റവും മികച്ച കർഷക പ്രതിഭയെയാണ് കല്ലിങ്ങൽ സിബിയുടെ അകാല വേർപാടിലൂടെ നഷ്ടമായത‌്. ചെറു പ്രായത്തിൽത്തന്നെ ഒരു കർഷകനു ലഭിക്കാവുന്ന ഉന്നതങ്ങളായ കൃഷി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുള്ള സിബി,48 വയസ്സിനുള്ളിൽ രാജ്യത്തെ കൃഷി മേഖലയിലെ ഏറ്റവും വലിയ അംഗീകാരമായ ഐസിഎആറിന്റെ ജഗ്ജീവൻ റാം പുരസ്കാരത്തിന് 2018ൽ അർഹനായി. സംസ്ഥാന സർക്കാരിന്റെ കർഷകോത്തമ പുരസ്കാരം, 2010ൽ നാഷനൽ പ്ലാന്റ് ജെനോം സേവിയർ അവാർഡ്.നബാർഡ് പുരസ്കാരം തുടങ്ങിയവ സിബിയെ തേടിയെത്തിയിട്ടുണ്ട്. തൻ്റെ എസ്റ്റേറ്റിലെ ഒരു മരത്തിലെ ചില്ല ദേഹത്ത് വീണാണ് മരണമുണ്ടായത്.
പിതാവ് വർഗീസ് കല്ലിങ്ങലിന്റെ മാർഗം തന്നെയാണ് ബികോം ബിരുദധാരിയായ സിബിയും തിരഞ്ഞെടുത്തത്. 25 ഏക്കറിൽ പരന്നുകിടക്കുന്ന സിബിയുടെ കൃഷിയിടം സമ്മിശ്രകൃഷിക്ക് ഉത്തമ മാതൃകയാണ്.ജാതി, തെങ്ങ്, കമുക്, വിവിധതരം പഴങ്ങൾ, നാടൻ കോഴികൾ, അലങ്കാര മത്സ്യങ്ങൾ, തുടങ്ങി സിബിയുടെ പറമ്പ് ഒരു കൃഷി പ്രദർശനശാലയാണെന്നു പറയാം. നാല‌് കുതിരകളും സ്വന്തമായുണ്ടായിരുന്നു. തന്റെ കൃഷിയിടത്തിലുള്ള കിണറുകളും കുളങ്ങളും ഉപയോഗിച്ച‌് തുള്ളിനന ശാസ‌്ത്രീയമായ രീതിയിൽ.
അവലംബിച്ചു. നിരവധി മഴവെള്ള സംഭരണികളും ഉണ്ടാക്കി. തൃശൂർ ജില്ലയിലേയും സമീപ പ്രദേശത്തേയും നിരവധി കർഷക പ്രേമികൾ സിബിയുടെ കൃഷിയിടം സന്ദർശിക്കുമായിരുന്നു. കാർഷിക മേഖലയിൽ പുതിയ സ്വപ‌്ന പദ്ധതികൾ തുടങ്ങാനിരിക്കെയായിരുന്നു അകാല വിയോഗം.പട്ടിക്കാട് എന്ന കൊച്ചുനാടിന് ദേശീയ കാർഷിക ഭൂപടത്തിൽ ഇടംനേടിക്കൊടുത്ത നാട്ടുകാരനെ ഇനി വിതുമ്പലോടെയല്ലാതെ ഓർക്കാനാവില്ല.
English Summary: Award winning farmer Sibi Kllingal dies
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments