1. News

കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് അവാര്‍ഡ്

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ 2017 ലെ മിത്രാനികേതന്‍ പത്മശ്രീ. കെ. വിശ്വനാഥന്‍ മെമ്മോറിയല്‍ നെല്‍കതിര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു.

KJ Staff

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ 2017 ലെ മിത്രാനികേതന്‍ പത്മശ്രീ. കെ. വിശ്വനാഥന്‍ മെമ്മോറിയല്‍ നെല്‍കതിര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു. കാര്‍ഷികമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന വ്യക്തികള്‍ക്ക് 30-ഓളം ഇനങ്ങളിലാണ് അവാര്‍ഡ് ഏര്‍പ്പെടുത്തുക. കര്‍ഷകോത്തമ, യുവകര്‍ഷക,  യുവകര്‍ഷകന്‍, കേരകേസരി, ഹരിതമിത്ര, ഉദ്യാനശ്രേഷ്ഠ, കര്‍ഷകജ്യോതി, കര്‍ഷകതിലകം, ശ്രമശക്തി, കൃഷിവിജ്ഞാന്‍, ക്ഷോണിസംരക്ഷണ, ക്ഷോണിപരിപാലക്, ക്ഷോണിമിത്ര, ക്ഷോണിരത്ന, കര്‍ഷകഭാരതി, ഹരിതകീര്‍ത്തി, ഹരിതമുദ്ര, മികച്ച ജൈവ കൃഷി നടത്തുന്ന ആദിവാസി ഊര്, മികച്ച കൃഷി നടത്തുന്ന മികച്ച റെസിഡന്‍സ് ആസോസിയേഷന്‍, ഹൈടെക് ഫാര്‍മര്‍, മികച്ച കൊമേഴ്സ്യല്‍ നഴ്സറി, കര്‍ഷകതിലകം (വിദ്യാര്‍ത്ഥിനി) കര്‍ഷകപ്രതിഭ (വിദ്യാര്‍ത്ഥി) മികച്ച ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥി/ വിദ്യാര്‍ത്ഥിനി, മികച്ച കോളേജ് വിദ്യാര്‍ത്ഥി, മികച്ച ഫാം ഓഫീസര്‍, മികച്ച ജൈവ കര്‍ഷകന്‍, മികച്ച തെങ്ങു കയറ്റക്കാരന്‍/ തെങ്ങുകയറ്റക്കാരി, കര്‍ഷകമിത്ര എന്നീ ഇനങ്ങളിലാണ് അംഗീകാരം ലഭിക്കുക. അപേക്ഷ ഫെബ്രുവരി 15 ന് മുമ്പ് കൃഷിഭവനുകളില്‍ നല്‍കണം.  വിശദവിവരങ്ങള്‍ keralaagriculurte.gov.in epw  ലും കൃഷിഭവനുകളിലും ലഭിക്കുമെന്ന് പ്രന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഫോണ്‍.  0491-2505075

English Summary: Awards for outstanding activities in Agriculture

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds