സംസ്ഥാനത്ത് ഒരുതവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മ്മാണവും വില്പനയും സൂക്ഷിക്കലും ജനുവരി ഒന്നു മുതല്‍ നിരോധിക്കാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തില്‍ നിരോധന നടപടികള്‍ കര്‍ശനമായി പാലിക്കാനും ബദല്‍ ഉല്പന്നങ്ങള്‍ പരിചയപ്പെടുത്താനും ഉപയോഗിക്കാനുമായി ഹരിതകേരളം മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് കാമ്പയിന്‍ സംഘടിപ്പിക്കുന്നു. . പ്രകൃതിസൗഹൃദ ബദല്‍ ഉല്പന്നങ്ങളുടെ ഉപയോഗത്തിന് പ്രചാരം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്മാലിന്യങ്ങള്‍ പൊതുനിരത്തിലും ജലാശയങ്ങളിലും വലിച്ചെറിയുകയും പ്ലാസ്റ്റിക് കത്തിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.
സംസ്ഥാനത്ത് പ്ലാസ്റ്റിക് കത്തിച്ചാലും നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിച്ചാലും വന്‍തുക പിഴ. പ്ലാസ്റ്റിക് നിരോധനം പൂര്‍ണമായി അനുവര്‍ത്തിച്ച്. കുടുംബശ്രീ, മറ്റ് സ്വയംതൊഴില്‍ സംരംഭകര്‍ എന്നിവരെ പങ്കെടുപ്പിച്ച് ബദല്‍ ഉല്പന്ന നിര്‍മ്മാണം വ്യാപകമാക്കാനും നടപടി സ്വീകരിക്കും. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഹരിതനിയമ ബോധവല്‍ക്കരണ പരിപാടികള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കും.
ഹരിതനിയമങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കാന്‍ ഇതുവരെ 20 ലക്ഷം പേര്‍ക്ക് ഹരിത നിയമാവലി പരിശീലനം നല്‍കി. പരിശീലനം നേടിയവരിലൂടെ സംസ്ഥാന വ്യാപകമായി പരിസ്ഥിതി സംരക്ഷണ നിയമവും ഹരിത നിയമവും പ്രചരിപ്പിക്കും. നിയമലംഘനങ്ങള്‍ക്ക് ലഭിക്കുന്ന ശിക്ഷയും തുടര്‍ നടപടികളും കാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബോധവല്‍ക്കരണ സന്ദേശവും പ്രകൃതി സൗഹൃദ ബദല്‍ ഉല്പന്ന ഉപയോഗത്തിന്റെ സാധ്യതകളും സംബന്ധിച്ച് എല്ലാ വീടുകളിലേക്കും കുട്ടികള്‍ മുഖേന ആരംഭിക്കുന്ന കാമ്പയിന്‍ പരിപാടികള്‍ക്ക് ജനുവരി ഒന്നിന് തുടക്കമാവും.
വിസര്‍ജ്യങ്ങള്‍ കായല്‍, നദി, തോട് എന്നിവിടങ്ങളിലേക്ക് ഒഴുക്കുന്നത് മലിനീകരണ നിയന്ത്രണ നിയമപ്രകാരം കുറ്റമാണ്. അഞ്ചുവര്‍ഷംവരെ തടവോ ഒരുലക്ഷം രൂപവരെ പിഴയോ ശിക്ഷ ലഭിക്കും. മജിസ്ട്രേറ്റ് കോടതി, കളക്ടര്‍, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് നടപടി സ്വീകരിക്കാം.
Share your comments