ആയുര്‍വേദ സിദ്ധ ഔഷധങ്ങളുടെ പരസ്യം നല്‍കുന്നതിനു മുമ്പ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഒരു യൂണിഫിക്കേഷന്‍ നമ്ബരും സര്‍ട്ടിഫിക്കറ്റും ഡ്രഗ്‌സ് വിഭാഗം നല്‍കും. ഇവ കൂടി ഉള്‍പ്പെടുത്തിവേണം പരസ്യം നല്‍കേണ്ടത്. പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുമ്ബോള്‍ ഡ്രഗ്‌സ് വിഭാഗം പ്രത്യേക നിരീക്ഷണം നടത്തും.അനുമതി നല്‍കാത്ത പരസ്യമാണ് പ്രസിദ്ധീകരിക്കുന്നതെങ്കില്‍ ആ ഔഷധം പൂര്‍ണമായും വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ഔഷധക്കമ്ബനിയുടെ ലൈസന്‍സ് തന്നെ സസ്‌പെന്‍ഡു ചെയ്യാനും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.
പത്ര ദൃശ്യ മാധ്യമങ്ങള്‍ വഴിയും അല്ലാതെയും യാതൊരു നിയന്ത്രണവുമില്ലാതെയാണ് ആയുര്‍വേദ സിദ്ധ ഔഷധ മരുന്നുകളുടെ പരസ്യങ്ങള്‍ പ്രചരിക്കുന്നത്. പരസ്യത്തില്‍ ആകൃഷ്ടരായി ഔഷധങ്ങള്‍ വാങ്ങി ഉപയോഗിച്ചവർ അസുഖങ്ങള്‍ ഭേദമാകാതെ വഞ്ചിതരാവുകയും തുടര്‍ന്ന് ഡ്രഗ്‌സ് കണ്‍ട്രോളറുടെ മുന്നില്‍ പരാതിയുമായി എത്താറുണ്ട് .കേരളത്തില്‍ മാത്രം കഴിഞ്ഞ വര്‍ഷം വിവിധ കോടതികളിലായി 118 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നിയമം ഭേഗഗതി ചെയ്‌തെങ്കിലും സംസ്ഥാനത്ത് നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടേയുള്ളൂ. പരസ്യങ്ങളുടെ മേല്‍നോട്ടത്തിനായി പ്രോജക്ടര്‍ സ്‌ക്രീന്‍ ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ ഓഫീസില്‍ തയാറാക്കണം.
Share your comments