41-ാമത് ഇന്ത്യാ ഇന്റർനാഷണൽ ട്രേഡ് ഫെയറിന് ന്യൂഡൽഹിയിൽ തുടക്കം. ന്യൂ ഡൽഹിയിലെ പ്രഗതി മൈതാനിയിൽ ഈ മാസം 14ന് ആരംഭിച്ച മേള 27ന് സമാപിക്കും. 41-ാമത് എഡിഷനിൽ സന്ദർശകരെ പ്രധാനമായും ആകർഷിക്കുന്നത് കേരളത്തിന്റെ ബാംബൂ മിഷൻ സ്റ്റാളുകളാണ്. മുള മേഖലയിൽ പരമ്പരാഗതമായി പ്രവർത്തിക്കുന്ന എഴുപതോളം വനിതകളുടെ കൂട്ടായ്മയായ ഫൈബ്രന്റിന്റെയും ഇന്റീരിയർ ഡെക്കറേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭമായ ബാംബൂസ ക്രാഫ്റ്റിയുടെയും മുള ഉത്പന്നങ്ങൾ സ്റ്റാളുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: പിഎം കിസാൻ: രജിസ്റ്റർ ചെയ്യാൻ റേഷൻ കാർഡ് നിർബന്ധം
പരമ്പരാഗത മുള ഉത്പന്നങ്ങളോടൊപ്പം പുതുതലമുറയെ ആകർഷിക്കുന്ന അലങ്കാര ഉത്‌പന്നങ്ങളും സന്ദർശകർക്ക് ഒരേ സമയം കൗതുകവും താല്പര്യവും ഉണർത്തുന്നു. ഉത്പന്നങ്ങളുടെ പ്രദർശന വൈവിധ്യം കൊണ്ട് തന്നെ മേളയിൽ എത്തുന്നവരുടെ പ്രധാന ആകർഷണമായി മാറിയിരിക്കുകയാണ് ബാംബൂ മിഷൻ സ്റ്റാളുകൾ. 'വോക്കൽ ഫോർ ലോക്കൽ, ലോക്കൽ ടു ഗ്ലോബൽ' എന്നതാണ് ഇത്തവണത്തെ ഐഐടിഎഫ് ആശയം. കേരളത്തെയാണ് ഫോക്കസ് സ്റ്റേറ്റ് ആയി തിരഞ്ഞെടുത്തിരിക്കുന്നത്. കേരളത്തിലെ വ്യവസായ സാഹചര്യങ്ങളും വ്യവസായ - നിക്ഷേപക സൗഹാർദ്ദ നടപടികളും കേരള പവലിയനിൽ പ്രദർശിപ്പിക്കുന്നുണ്ട്. കൂടാതെ, കേരള ടൂറിസം, ഇൻഡസ്ട്രീസ്, കൃഷി തുടങ്ങി 10 വകുപ്പുകളുടെ തീം ഏരിയ സ്റ്റാളുകൾ മേളയിൽ ഒരുക്കിയിട്ടുണ്ട്.
കേരളത്തെ പ്രതിനിധീകരിച്ച്, തെരഞ്ഞെടുത്ത കരകൗശല വിദഗ്ധരുടെയും കലാകാരന്മാരുടെയും സ്റ്റാളുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ടൂറിസം, ഇൻഡസ്ട്രീസ്, അഗ്രികൾച്ചർ തുടങ്ങി 10 വകുപ്പുകളുടെ തീം ഏരിയ സ്റ്റാളുകളും കേരള പവലിയൻ ആകർഷകമാക്കുന്നതിനായി 32 കൊമേർഷ്യൽ ഏരിയ സ്റ്റാളുകൾക്കൊപ്പം 8 ലൈവ് ഡെമോ സ്റ്റാളുകളും പ്രവർത്തിക്കുന്നുണ്ട്.
Share your comments