സ്‌ട്രോയിട്ട് ശീതള പാനീയങ്ങൾ കുടിക്കുമ്പോൾ അതിൻ്റെ ദൂഷ്യ വശങ്ങൾ അറിയുന്നില്ല.അതിനു പരിഹാരയുമായി എത്തിയിരിക്കുകയാണ്ആൻഡമാനിൽ നിന്നുള്ള ഗവേഷകർ.പ്ലാസ്റ്റിക് സ്‌ട്രോയ്ക്ക് ബദലായി മുളയിൽ നിന്നും സ്‌ട്രോ നിർമ്മിക്കാമെന്നു കണ്ടുപിടിച്ചിരിക്കുകയാണ് ഗവേഷകർ. സ്‌കീസോസ്റ്റാചിയം ആൻഡമാനിക്കം എന്ന പ്രത്യേകയിനം മുളയാണ് സ്‌ട്രോനിർമ്മാണത്തിനായി ഉപയോഗിക്കുന്നത് .ഇതിൻ്റെ തണ്ട് ചെറുതും ,കനംകുറഞ്ഞതുമായതിനാൽ സ്‌ട്രോനിർമ്മാണത്തിന് എളുപ്പമാണെന്ന് ഗവേഷകർ പറയുന്നു.
സ്‌കീസോസ്റ്റാചിയം ആൻഡമാനിക്കം എന്ന മുള രണ്ട് ദശാബ്ദ കാലങ്ങൾക്ക് മുൻപാണ് കണ്ടുപിടിച്ചത്.ചെറിയ തണ്ടുകളോടുകൂടിയ മുള മനുഷ്യർക്കു നേരിട്ടോ, യന്ത്രസഹായത്താലോ,വ്യാപകമായി വെട്ടിയെടുത്തോ ഉപയോഗിക്കാമെന്ന് ഗവേഷകർ പറയുന്നു.സാധാരണ ഗതിയിൽ സ്‌ട്രോ നിർമ്മാണത്തിന് മുള ഉപയോഗിക്കാറില്ല.എന്നാൽ ഈ മുളയുടെ രൂപവും മറ്റും സ്‌ട്രോ നിർമ്മാണത്തിന് അനുയോജ്യമായ രീതിയിലാണ്.
പുല്ലു വർഗ്ഗത്തിൽപ്പെടുന്ന ഈ മുള ആൻഡമാനിൽ സുലഭമാണ് .വെറും 50 പൈസക്ക് മുലയിൽ തീർത്ത സ്‌ട്രോ നിർമ്മിക്കാമെന്ന് ഗവേഷകർ പറയുന്നു .പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കുറച്ചു പ്രകൃതിദത്തവിഭവങ്ങളായ മുള കൊണ്ടുള്ള ഉൽപന്നങ്ങൾ ബദലായി ഉപയോഗിക്കാമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു .

Share your comments