News

പ്ലാസ്റ്റിക്കുപയോഗിച്ച് ദേശീയപതാക ഉണ്ടാക്കുന്നതും വിൽക്കുന്നതും സർക്കാർ നിരോധിച്ചു.

ban on plastic flags
റിപ്പബ്ലിക് ദിനാഘോഷത്തിന് പ്ലാസ്റ്റിക്കുപയോഗിച്ച് ദേശീയപതാക ഉണ്ടാക്കുന്നതും വിൽക്കുന്നതും സർക്കാർ നിരോധിച്ചു. ഹരിതനയം പാലിക്കുന്നതിന്റെ ഭാഗമായാണിത്. മാത്രമല്ല വ്യാപാരസ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് പതാക വിൽക്കുന്നതും നിരോധിച്ചിട്ടുണ്ട്. 
സർക്കാർ ഓഫീസുകൾ, പൊതുമേഖലാസ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ മുഴുവൻ ജീവനക്കാരും
റിപ്പബ്ളിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കണമെന്ന്‌ നിർദേശിച്ച് പൊതുഭരണവകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.

Share your comments