കീടനാശിനി ഉപയോഗം മൂലം ഉണ്ടാകുന്ന ആത്മഹത്യ തടയുന്നതിനുള്ള ബിട്ടീഷ് സംഘടന ഇന്ത്യയില്‍ 12 കീടനാശിനികള്‍ കൂടാതെ മറ്റു കീടനാശിനികളും നിരോധിക്കാന്‍ കൃഷി കമ്മിഷണര്‍ കെ.മല്‍ഹോത്രയോടു ആവശ്യപ്പെട്ടു.പ്രകൃതിയുടെ മാത്രമല്ല നൂറുകണക്കിന് കര്‍ഷകരുടെ ജീവന്‍ രക്ഷിക്കാന്‍ കൂടിയാണിത്.ഇന്ത്യയില്‍ എല്ലാ വര്‍ഷവും 1,50,000 കര്‍ഷകരാണ് കീടനാശിനി ഉള്ളില്‍ ചെന്ന് മരണമടയുന്നത്.
ദീര്‍ഘകാലമായുള്ള കീടനാശിനിയുടെ ഉപയോഗം കര്‍ഷകരുടെ തലച്ചോറിനെ സരമായി ബാധിക്കുമെന്നും,വിഷാദ രോഗത്തിനും, ആത്മഹത്യ പ്രേരണയ്ക്കും കാരണമാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.നമ്മുടെ മനോനിലയെയും ജീവിത വീക്ഷണത്തെയും ബുദ്ധിയെയും പ്രതികൂലമായി ബാധിക്കുന്ന ലക്ഷക്കണക്കിന് രാസപ്രതിപ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉണ്ടാകാമെന്ന് ഹാര്‍വാര്‍ഡ് മെഡിക്കല്‍ റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.
ശ്രീലങ്കയില്‍ രാസവളങ്ങളുടെയും കീടനാശിനിയുടെയും പ്രയോഗം മൂലം കര്‍ഷക ആത്മഹത്യ നിരക്ക് വര്‍ധിച്ചത് കാരണം കോടതിക്ക് കീടനാശിനികള്‍ നിരോധിക്കേണ്ടി വന്നിരുന്നു.
കര്‍ഷകരുടെ ആത്മഹത്യാ നിരക്ക് കുറയ്ക്കാന്‍ മാരക കീടനാശിനികള്‍ നിരോധിക്കണമെന്ന് വിദഗ്ധര്‍
കീടനാശിനി ഉപയോഗം മൂലം ഉണ്ടാകുന്ന ആത്മഹത്യ തടയുന്നതിനുള്ള ബിട്ടീഷ് സംഘടന ഇന്ത്യയില്‍ 12 കീടനാശിനികള്‍ കൂടാതെ
Share your comments