<
  1. News

കണ്ണാറയിൽ ബനാന ആൻഡ്‌ ഹണി പാർക്ക് ആരംഭിക്കുന്നു

കേരളത്തിൽ ലഭ്യമായ വാഴയിനങ്ങളുരെയും ,തേനിൻ്റെയും സംസ്ക്കരണത്തിനും ,വിപണത്തിനുമായി കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ തൃശൂരിലെ കണ്ണാറയിലെ ഹോർട്ടികൾച്ചർ ഫാമിൽ ബനാന ആൻഡ്‌ ഹണി പാർക്ക് ആരംഭിക്കുന്നു.

KJ Staff
banana and honey

കേരളത്തിൽ ലഭ്യമായ വാഴയിനങ്ങളുരെയും ,തേനിൻ്റെയും സംസ്ക്കരണത്തിനും ,വിപണത്തിനുമായി കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ തൃശൂരിലെ കണ്ണാറയിലെ ഹോർട്ടികൾച്ചർ ഫാമിൽ ബനാന ആൻഡ്‌ ഹണി പാർക്ക് ആരംഭിക്കുന്നു. ഇതിൻ്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ സെപ്റ്റംബർ 23-ന് നിർവഹിക്കും. വാഴപ്പഴത്തിൽനിന്നും തേനിൽനിന്നും നിരവധി മൂല്യവർധിത ഉൽപ്പന്നങ്ങളാണ് അഗ്രോ പാർക്കിൽ ഉണ്ടാക്കുക.ബനാന പാർക്കിന് 55,000 ചതുശ്ര അടി വിസ്തീർണമുള്ള കെട്ടിടവും ഹണി പാർക്കിന് 16,220 ചതുശ്ര അടി വിസ്തീർണമുള്ള കെട്ടിടവുമാണ് നിർമിക്കുന്നത്.

കാർഷിക വികസന രംഗത്ത് മൂല്യവർധനയ്‌ക്കായി നാല് അഗ്രോ പാർക്കുകളിൽ ആദ്യത്തേതാണ് കണ്ണാറ ഫാമിൽ ആരംഭിക്കുന്നത്..ഇതിനായി കെയ്ക്കോ 25.13 കോടിയുടെ ഡിപിആർ തയ്യാറാക്കി കിഫ്ബിക്ക്‌ സമർപ്പിച്ചു. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ 14.28 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള എസ്റ്റിമേറ്റ് അംഗീകരിച്ച് കിഫ്ബി നടപടി പൂർത്തീകരിച്ചു.

English Summary: Banana and Honey park

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds