<
  1. News

ബാണാസുര പുഷ്പോത്സവത്തിന് ജനതിരക്കേറി: കൂടുതൽ സൗകര്യങ്ങളൊരുക്കി അധികൃതർ

ബാണാസുര ഡാമിലെ പുഷ്പോത്സവത്തിന് ജനത്തിരക്കേറിയതോടെ കൂടുതൽ സൗകര്യങ്ങളൊരുക്കി അധികൃതർ . ബാണസുരയിലെ പുഷ്പോത്സവം കാണികളുടെ മനം നിറച്ച് ഒരു മാസം പിന്നിട്ടു.

KJ Staff
 
ബാണാസുര ഡാമിലെ പുഷ്പോത്സവത്തിന് ജനത്തിരക്കേറിയതോടെ കൂടുതൽ സൗകര്യങ്ങളൊരുക്കി അധികൃതർ . ബാണസുരയിലെ പുഷ്പോത്സവം കാണികളുടെ മനം നിറച്ച് ഒരു മാസം പിന്നിട്ടു. കഴിഞ്ഞ രണ്ടാഴ്ചയായി ശരാശരി പ്രതിദിനം എട്ടായിരത്തിലധികം സന്ദർശകർ ബാണാസുരയിലെത്തുന്നുണ്ട്.  വൈവിധ്യങ്ങളായ പൂക്കളുടെ കൂടാരമൊരുക്കി ഏവരെയും പൂക്കളുടെ ലോകത്തേക്ക് ക്കൂട്ടിക്കൊണ്ട് പോവുകയാണ് ഈ വസന്തോത്സവം.ഹൈഡല്‍ ടൂറിസം വകുപ്പ്, ചീരക്കുഴി നഴ്‌സറി, നാഷണല്‍ യൂത്ത് പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ മെയ് 31 വരെയാണ് പുഷ്‌പോല്‍സവം നടക്കുന്നത്. 

tourist attractions

മണ്ണുകൊണ്ട് നിര്‍മിച്ച  ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടായ ബാണാസുര സാഗര്‍ ഡാം വയനാട് ജില്ലയില്‍ പടിഞ്ഞാറത്തറ മലയോര ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. സ്പില്‍ വേ ഒഴികെ പൂര്‍ണമായും മണ്ണുകൊണ്ട് നിര്‍മ്മിതം. ബാണാസുര എന്നും സഞ്ചാരികള്‍ക്ക് അത്ഭുതമാണ്.  ഇന്ത്യയിലെ ഒഴുകി നടക്കുന്ന സോളാര്‍ പാടവും ബാണാസുര ഡാമിന് സ്വന്തം.നൂറിലധികം വ്യത്യസ്തയിനം പൂക്കൾ, ഇരുനൂറിൽപരം ജറബറ പൂക്കൾ, നാനൂറിലികം റോസാപ്പൂക്കൾ, എഴുപതിലധികം ഡാലിയ, നാൽപതിലധികം ജമന്തികൾ, ആന്തൂറിയം, പോയെൻസാറ്റിയ, ഡയാന്തസ്, ഹൈഡ്രജിയ, പെറ്റോണിയ, ഓർക്കിഡ്സ്, വെർട്ടിക്കൽ ഗാർഡൻ, എന്നിവ ഒരുക്കുന്നുണ്ട്. ചെടികളുടെയും, പൂക്കളുടെയും വിൽപ്പന സ്റ്റാൾ, ഫ്ളവർഷോ, ഫുഡ്ഫെസ്റ്റിവെൽ, വാണിജ്യവിപണന മേള, അമ്യൂസ്മെന്റ് പാർക്ക്, കലാപരിപാടികൾ എന്നിവയും പുഷ്പോത്സവത്തിലുണ്ട്.

ജൈവ പച്ചക്കറിയെ പോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക സ്റ്റാളുകളും അതിലൂടെ വിത്തുകളും ലഭ്യമാക്കുന്നുണ്ട്. അവധിക്കാലത്തോടനുബദ്ധിച്ച് പ്രവേശന നിരക്കിൽ  വൈകുന്നേരങ്ങളിൽ ഇളവ് നൽകിയിട്ടുണ്ടെന്ന് അതികൃതർ അറിയിച്ചു.ബോട്ടിംഗ്, കുതിര സവാരി, ത്രീഡി ഷോ, ചിൽഡ്രൻസ് പാർക്ക് എന്നിവക്കെല്ലാം വൻ തിരക്കാണ് കഴിഞ്ഞ ഒരാഴചയായി അനുഭവപ്പെടുന്നത്.
English Summary: banasura dam flower show

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds