-
-
News
ബാണാസുര പുഷ്പോത്സവം 31-ന് സമാപിക്കും
വയനാട് : ഒന്നര മാസം മുമ്പ് ആരംംഭിച്ച ബാണാസുര ഡാമിലെ പുഷ്പോത്സവം പുഷ്പോത്സവം കാണികളുടെ മനം നിറച്ച് ഒന്നര മാസം പിന്നിട്ടപ്പോള്‍ ജില്ലയിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന വിനോദസഞ്ചാരകേന്ദ്രമായി ബാണാസുര മാറി.
വയനാട് : ഒന്നര മാസം മുമ്പ് ആരംംഭിച്ച ബാണാസുര ഡാമിലെ പുഷ്പോത്സവം പുഷ്പോത്സവം കാണികളുടെ മനം നിറച്ച് ഒന്നര മാസം പിന്നിട്ടപ്പോള്‍ ജില്ലയിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന വിനോദസഞ്ചാരകേന്ദ്രമായി ബാണാസുര മാറി. കുട്ടികളുടെ വേനലവധിക്കാലം ആഘോഷമാക്കാൻ മാതാപിതാക്കൾ തിരഞ്ഞെടുത്ത പ്രധാന ഇടങ്ങളിലൊന്ന് ബാണാസുര ആയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ശരാശരി പ്രതിദിനം പതിനായിരത്തോളം സന്ദർശകർ ബാണാസുരയിലെത്തി. വൈവിധ്യങ്ങളായ പൂക്കളുടെ കൂടാരമൊരുക്കി ഏവരെയും പൂക്കളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോവുകയാണ് ഈ വസന്തോത്സവം. ഹൈഡല്‍ ടൂറിസം വകുപ്പ്, ചീരക്കുഴി നഴ്‌സറി, നാഷണല്‍ യൂത്ത് പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ മെയ് 31 വരെയാണ് പുഷ്‌പോല്‍സവം നടക്കുന്നത്.
മണ്ണുകൊണ്ട് നിര്‍മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടായ ബാണാസുര സാഗര്‍ ഡാം വയനാട് ജില്ലയില്‍ പടിഞ്ഞാറത്തറ മലയോര ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. സ്പില്‍ വേ ഒഴികെ പൂര്‍ണമായും മണ്ണുകൊണ്ട് നിര്‍മ്മിതം. ബാണാസുര എന്നും സഞ്ചാരികള്‍ക്ക് അത്ഭുതമാണ്. ഇന്ത്യയിലെ ഒഴുകി നടക്കുന്ന സോളാര്‍ പാടവും ബാണാസുര ഡാമിന് സ്വന്തം.നൂറിലധികം വ്യത്യസ്തയിനം പൂക്കൾ, ഇരുനൂറിൽപരം ജറബറ പൂക്കൾ, നാനൂറിലികം റോസാപ്പൂക്കൾ, എഴുപതിലധികം ഡാലിയ, നാൽപതിലധികം ജമന്തികൾ, ആന്തൂറിയം, പോയെൻസാറ്റിയ, ഡയാന്തസ്, ഹൈഡ്രജിയ, പെറ്റോണിയ, ഓർക്കിഡ്സ്, വെർട്ടിക്കൽ ഗാർഡൻ, എന്നിവ ഒരുക്കുന്നുണ്ട്. ചെടികളുടെയും, പൂക്കളുടെയും വിൽപ്പന സ്റ്റാൾ, ഫ്ളവർഷോ, ഫുഡ്ഫെസ്റ്റിവെൽ, വാണിജ്യവിപണന മേള, അമ്യൂസ്മെന്റ് പാർക്ക്, കലാപരിപാടികൾ എന്നിവയും പുഷ്പോത്സവത്തിലുണ്ട്.
ജൈവ പച്ചക്കറിയെ പോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക സ്റ്റാളുകളും അതിലൂടെ വിത്തുകളും ലഭ്യമാക്കുന്നുണ്ട്. അവധിക്കാലത്തോടനുബദ്ധിച്ച് പ്രവേശന നിരക്കിൽ വൈകുന്നേരങ്ങളിൽ ഇളവ് നൽകിയിട്ടുണ്ടെന്ന് അതികൃതർ അറിയിച്ചു. ബോട്ടിംഗ്, കുതിര സവാരി, ത്രീഡി ഷോ, ചിൽഡ്രൻസ് പാർക്ക് എന്നിവക്കെല്ലാം വൻ തിരക്കാണ് കഴിഞ്ഞ ഒരാഴ്ചയായി അനുഭവപ്പെടുന്നത്.
English Summary: Banasura Dam Flower Show ends
Share your comments