<
  1. News

ബാങ്ക് നിക്ഷേപം-ലഘു സമ്പാദ്യ പദ്ധതി, പലിശ നിരക്കിൽ അന്തരം വർധിച്ചു

ലഘു സമ്പാദ്യ പദ്ധതികളും (small savings plans) ബാങ്ക് സ്ഥിര നിക്ഷേപവും (bank fixed deposit) തമ്മിൽ പലിശയുടെ കാര്യത്തിലുള്ള അന്തരം വർദ്ധിച്ചു.

Meera Sandeep
ഒരു വർഷത്തെ പോസ്റ്റ്‌ ഓഫീസ് ഡെപ്പോസിറ്റിന് 5.5% പലിശ ലഭിക്കും.
ഒരു വർഷത്തെ പോസ്റ്റ്‌ ഓഫീസ് ഡെപ്പോസിറ്റിന് 5.5% പലിശ ലഭിക്കും.

ലഘു സമ്പാദ്യ പദ്ധതികളും (small savings plans) ബാങ്ക് സ്ഥിര നിക്ഷേപവും (bank fixed deposit) തമ്മിൽ പലിശയുടെ കാര്യത്തിലുള്ള അന്തരം വർദ്ധിച്ചു. ഒക്ടോബർ-ഡിസംബർ പാദത്തിൽ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശനിരക്കിൽ മാറ്റം വരുത്തേണ്ടെന്നു സർക്കാർ തീരുമാനിച്ചതോടെയാണിത്.

2020 ഏപ്രിലിൽ അവസാനിച്ച പാദത്തിലാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശനിരക്കിൽ വൻകുറവ് വരുത്തിയത്. 1.40% വരെയായിരുന്നു പലിശ കുറച്ചത്. തുടർന്നുള്ള രണ്ടു പാദത്തിലും നിരക്കിൽ മാറ്റം വരുത്തേണ്ടെന്നു തീരുമാനിക്കുകയായിരുന്നു.

റിസേർവ് ബാങ്ക് റിപ്പോ നിരക്കിൽ പലതവണയായി 2.50%  കുറവ് വരുത്തിയതോടെ ബാങ്കുകൾ അടിക്കടി  സ്ഥിരനിക്ഷേപം, എസ്ബി അക്കൗണ്ട് എന്നിവയുടെയും പലിശനിരക്ക്‌ താഴ്ത്തി. ഇതോടെയാണ് ലഘു സാമ്പാദ്യ  പദ്ധതികളുടെയും ബാങ്ക് നിക്ഷേപത്തിന്റേയും പലിശനിരക്കിൽ അന്തരം വർധിച്ചത്.

SBI യുടെ ഒരു വർഷത്തെ സ്ഥിര നിക്ഷേപ പലിശ ഇപ്പോൾ 4.9%, HDFC ബാങ്ക് 5.1% ICICI ബാങ്ക് 5% വുമാണ് ഈ കാലയളവിൽ പലിശ നൽകുന്നത്. എന്നാൽ ഒരു വർഷത്തെ പോസ്റ്റ്‌ ഓഫീസ് ഡെപ്പോസിറ്റിന് 5.5% പലിശ ലഭിക്കും.

ആദായനികുതി ബാധ്യത കൂടി കിഴിക്കുമ്പോൾ നാമമാത്ര ആദായമാണ്  ബാങ്ക് നിക്ഷേപത്തിൽനിന്ന് ലഭിക്കുക. 30% ആദായനികുതി (നാലു ശതമാനം സെസ് ഉൾപ്പെടെ ) നൽകുന്നയാളാണ് നിങ്ങളെങ്കിൽ നികുതി ബാധ്യത കിഴിച്ച് SBI യുടെ നിക്ഷേപത്തിൽനിന്ന്  ലഭിക്കുന്ന നേട്ടം 3.37% മാത്രമാണ്. പോസ്റ്റ്‌ ഓഫീസ് ടൈം ഡെപ്പോസിറ്റിൽ നിന്ന് 3.78%വും.

അഞ്ചു വർഷകാലയളവിലുള്ള പോസ്റ്റ്‌ ഓഫീസ് നിക്ഷേപത്തിന് 5.4% മാണ് ലഭിക്കുന്ന പലിശ. HDFC ബാങ്കിൽ 5.30%വും, ICICI യിൽ 5.35% വുമാണ് പലിശ. 30% ആദായനികുതി നൽകിയാൽ SBI യുടെ നിക്ഷേപത്തിൽനിന്നു 3.71% വും പോസ്റ്റ്‌ ഓഫീസിൽ നിന്ന് 4.60% വുമാണ് മിച്ചം ലഭിക്കുന്ന ആദായം.

എന്നാൽ ബാങ്ക് നിക്ഷേപകരായ മുതിർന്ന പൗരന്മാർക്ക് ആശ്വസിക്കാൻ വകയുണ്ട്. അര ശതമാനം പലിശ അധികം ലഭിക്കും. പോസ്റ്റ്‌ ഓഫീസ് ടൈം ഡെപോസിറ്റ്ന് ഈ  ആനുകൂല്യമില്ല. സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം പോലുള്ളവ പ്രയോജനപ്പെടുത്തി കൂടുതൽ പലിശ നേടാനുള്ള സൗകര്യം ലഘു സമ്പാദ്യ പദ്ധതികളിൽനിന്ന് ലഭിക്കും.

അനുബന്ധ വാർത്തകൾ സ്ത്രീകൾക്ക് വായ്‌പ്പാ പദ്ധതി;ഒരു ലക്ഷം മുതൽ മുപ്പത് ലക്ഷം വരെ ചുരുങ്ങിയ പലിശ നിരക്കിൽ

#BankDeposit #SmallSavingsPlans #krishijagran #interest #SavingsScheme

English Summary: Bank Deposit-Small Savings Scheme: Interest rate gap widened.-kjoct1020mn

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds