പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യമാസം പൂർത്തിയാക്കി മെയ് മാസത്തിലേക്ക് കടക്കുകയാണ്. മെയ് മാസങ്ങളിലെ ബാങ്ക് സംബന്ധമായ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി ഏതൊക്കെ അവധി ദിവസങ്ങളാണ് ഇനി വരാനുള്ളതെന്ന് പരിശോധിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: ഞങ്ങളും കൃഷിയിലേക്ക്: കാര്‍ഷിക വളര്‍ച്ചയ്ക്കായി നടത്തുന്നത് വിപുലമായ ആസൂത്രണമെന്ന് പിണറായി വിജയൻ
എല്ലാ വർഷവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഓരോ മാസങ്ങളിലേക്കുമുള്ള അവധി ദിവസങ്ങൾ ഉൾപ്പെടുത്തി കലണ്ടർ പുറത്തിറക്കാറുണ്ട്. മെയ് മാസത്തിലെ അവധി ദിനങ്ങളെ കുറിച്ചും ഇതിൽ പറയുന്നുണ്ട്.
ഈ ദിവസങ്ങളിൽ പൊതുമേഖല, സ്വകാര്യ മേഖല, വിദേശ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, പ്രാദേശിക ബാങ്കുകൾ എന്നിവയുൾപ്പെടെ രാജ്യത്തെ എല്ലാ ബാങ്കുകളും അവധിയായിരിക്കും. മെയ് മാസത്തിൽ ഇത്തരത്തിൽ രാജ്യത്തെ ബാങ്കുകളിൽ 13 ദിവസം പ്രവർത്തിക്കില്ല. റിസർവ് ബാങ്കിന്റെ നിലവിലെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം 14 അവധി ദിവസങ്ങളാണ് നിർദേശിക്കുന്നതെങ്കിലും പ്രാദേശികമായ വ്യത്യാസങ്ങളും മറ്റും ഇതിനെ ബാധിക്കുന്നു.
എല്ലാ ഞായറാഴ്ചകളിലും കൂടാതെ, രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ബാങ്കുകൾ അവധിയായിരിക്കും. മെയ് മാസത്തിൽ ഇത്തരത്തിലുള്ള പൊതുവായ അവധിയും ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും ഭാഗമായി വരുന്ന മറ്റ് അവധികളും ഏതൊക്കെ ദിവസങ്ങളിലാണെന്ന് ചുവടെ വിവരിക്കുന്നു.
മെയ് 2022- ബാങ്ക് അവധി ദിനങ്ങൾ
മെയ് 1 - തൊഴിലാളി ദിനം- മഹാരാഷ്ട്ര ദിനം- ഞായറാഴ്ച
മെയ് 2 - മഹർഷി പരശുറാം ജയന്തി (വിവിധ സംസ്ഥാനങ്ങളിൽ)
ഇതു കൂടാതെ, മെയ് 2ന് കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഈദുൽ ഫിത്തർ പ്രമാണിച്ച് ബാങ്ക് അവധിയായിരിക്കും.
മെയ് 3 - ഈദുൽ ഫിത്തർ, ബസവ ജയന്തി (കർണാടക)
മെയ് 4 - ഈദുൽ ഫിത്തർ (തെലങ്കാന)
മെയ് 8 - ഞായറാഴ്ച
മെയ് 9 - ഗുരു രവീന്ദ്രനാഥ് ജയന്തി (പശ്ചിമ ബംഗാൾ, ത്രിപുര)
മെയ് 14 - രണ്ടാം ശനിയാഴ്ച
മെയ് 15 - ഞായറാഴ്ച
മെയ് 16 - സംസ്ഥാന ദിനം, ബുദ്ധ പൂർണിമ (സിക്കിം, മറ്റ് സംസ്ഥാനങ്ങൾ)
മെയ് 22 - ഞായർ
മെയ് 24 - കാശി നസ്രുൾ ഇസ്ലാം ജന്മദിനം (സിക്കിം)
മെയ് 28 - നാലാം ശനിയാഴ്ച
മെയ് 29 - ഞായർ
ഈ ദിവസങ്ങളിൽ ബാങ്കുകൾ പ്രാദേശികാടിസ്ഥാനത്തിൽ അവധിയായിരിക്കുമെങ്കിലും, ഓൺലൈൻ അല്ലെങ്കിൽ ഇൻറർനെറ്റ് ബാങ്കിങ് പ്രവർത്തനങ്ങൾ 24x7 തുറന്നിരിക്കും. അതായത് ബാങ്കുകൾ അടഞ്ഞുകിടക്കുന്ന ദിവസങ്ങളിൽ പോലും ഓൺലൈൻ ബാങ്കിങ് സേവനങ്ങൾ നിങ്ങൾക്ക് പ്രയോജനപ്പെടുത്താം.
ബന്ധപ്പെട്ട വാർത്തകൾ : SBI Life Shubh Nivesh: ഇൻഷുറൻസ് പോളിസിക്കൊപ്പം നിക്ഷേപവും സ്ഥിരവരുമാനവും!
എന്നിരുന്നാലും, എല്ലാ ബാങ്കിങ് പ്രവർത്തനങ്ങളും ഇന്റർനെറ്റ് ബാങ്കിംഗിന്റെ സഹായത്തോടെ പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ, നിങ്ങളുടെ അടുത്തുള്ള ബാങ്കിന്റെ ബ്രാഞ്ച് സന്ദർശിക്കേണ്ടി വന്നേക്കാം. അതിനാൽ ഈ അവധി ദിവസങ്ങൾ മുൻകൂട്ടി അറിഞ്ഞ് ബാങ്ക് ശാഖയിലേക്ക് പോകുന്നതിനായി ശ്രദ്ധിക്കുക.
Share your comments