
ഇന്ത്യയിലെ മൂന്നാമത്തെ വലിയ വായ്പാ ദാതാക്കളായ ബാങ്ക് ഓഫ് ബറോഡ രാജ്യത്തെ കര്‍ഷകര്‍ക്കായി 'ബറോഡ കിസാന്‍' എന്ന പേരില്‍ കാര്‍ഷിക ആപ്പ് അവതരിപ്പിച്ചു. കര്‍ഷകരുടെ വിവിധ ആവശ്യങ്ങള്‍ക്ക് മൊബൈല്‍ ഫോണിലൂടെ പരിഹാരം കണ്ടെത്താനുള്ള ഡിജിറ്റല്‍പ്ലാറ്റ്‌ഫോമാണ് ബറോഡ കിസാന്‍. നിലവിലെ ഫീച്ചറായ എം കണക്റ്റ് പ്ലസ് മൊബൈല്‍ ആപ്ലിക്കേഷനിലായിരിക്കും പ്ലാറ്റ്‌ഫോം ഉപയോഗിക്കുക. കാലാവസ്ഥ, വിളകളുടെ സ്ഥിതി, മണ്ണിന്‍റെ സ്ഥിതി, വിളകളിലെ കീടങ്ങള്‍, വിപണി വില, കൃഷി സംബന്ധമായ വിവരങ്ങള്‍, ഉപദേശക സേവനങ്ങള്‍, സാമ്പത്തിക അവസരങ്ങള്‍ തുടങ്ങിയ വിവരങ്ങളെല്ലാം ആപ്പില്‍ ലഭ്യമാണ്. വിവിധ ഘട്ടങ്ങളിലായി ആപ്പിലെ സേവനങ്ങള്‍ വിപുലമാക്കും.
Share your comments