HDFC ബാങ്കിന്റെ പുതിയ സംരംഭമായ 'Bank on Wheels' എന്നറിയപ്പെടുന്ന വാൻ സൗകര്യം, ജനുവരി 24 ന് തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ആരംഭിക്കും. HDFC ബാങ്കിന്റെ, ഗ്രാമീണ ബാങ്കിംഗ് ബിസിനസിന്റെ ഈ പുത്തൻ സംരംഭം, ബാങ്കിന്റെ 21 ബാങ്കിംഗ് സേവനങ്ങൾ തമിഴ് നാട്ടിലെ എല്ലാ വിദൂര ഗ്രാമങ്ങളിലും ഇനി മുതൽ ലഭ്യമാവും. ഈ വാൻ, 10 മുതൽ 25 കിലോമീറ്റർ ചുറ്റള്ളവിലുള്ള തിരെഞ്ഞെടുത്ത ഗ്രാമങ്ങളിലും, കൂടാതെ വിരുദുനഗർ ജില്ലയിലും പരിസരത്തും ഓരോ ആഴ്ചയിലും സന്ദർശിക്കും.
വിരുദുനഗർ വ്യാപാരസംഗമത്തിൽ എച്ച്‌ഡിഎഫ്‌സി ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശശിധർ ജഗദീശൻ, സീനിയർ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അനിൽ ഭവ്‌നാനി, ആർബിബി റൂറൽ ബാങ്കിംഗ് മേധാവി, സൗത്ത് ബ്രാഞ്ച് ബാങ്കിംഗ് ഹെഡ് സഞ്ജീവ് കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ വാൻ ഫ്ലാഗ് ഓഫ് ചെയ്യും. HDFC ബാങ്കിന്റെ ആർബിബിയിലെ സീനിയർ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും റൂറൽ ബാങ്കിംഗ് മേധാവിയുമായ അനിൽ ഭവ്‌നാനി പറഞ്ഞു, 'ഈ സംരംഭത്തിലൂടെ ബാങ്കിംഗ് ജനങ്ങളുടെ വീട്ടുപടിക്കൽ എത്തിക്കാൻ കഴിയുമെന്നും, അതോടൊപ്പം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ ബാങ്കിംഗ് സൗകര്യം മെച്ചപ്പെടുത്താൻ കഴിയുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു' അദ്ദേഹം കൂട്ടിച്ചേർത്തു.
'ബാങ്ക് ഓൺ വീൽസ്' വാൻ ബാങ്ക് ജീവനക്കാരാൽ നിയന്ത്രിക്കപ്പെടും, കൂടാതെ ക്യാഷ് ഡെപ്പോസിറ്റ് മെഷീൻ, എടിഎം സേവനങ്ങൾ എന്നിവയുൾപ്പെടെ നിരവധി ബാങ്കിംഗ് സേവനങ്ങളും ഗ്രാമീണ ബാങ്കിംഗ് ഉപഭോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഉൽപ്പന്നങ്ങളുടെ ഒരു പ്രത്യേക ശ്രേണിയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, പഞ്ചാബ് എന്നിവയ്ക്ക് ശേഷം ഈ സേവനം ലഭ്യമാക്കുന്ന അഞ്ചാമത്തെ സംസ്ഥാനമായി തമിഴ്നാട് മാറും.
എച്ച്ഡിഎഫ്‌സിയുടെ ബാങ്ക് ഓൺ വീൽസിൽ ലഭ്യമാകുന്ന സൗകര്യങ്ങൾ/സേവനങ്ങൾ താഴെ കൊടുക്കുന്നു:
സേവിംഗ്സ് അക്കൗണ്ട് പണം പിൻവലിക്കൽ
കർഷകരുടെ അക്കൗണ്ട് ക്യാഷ് ഡെപ്പോസിറ്റ്
കറന്റ് അക്കൗണ്ട് ചെക്ക് ഡെപ്പോസിറ്റ്
സ്ഥിര നിക്ഷേപ അക്കൗണ്ട് ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നു
കിസാൻ ഗോൾഡ് കാർഡ് അക്കൗണ്ട് നോമിനേഷൻ
ഗോൾഡ് ലോൺ ബാങ്കിംഗ് അന്വേഷണങ്ങൾ
ട്രാക്ടർ ലോൺ മൊബൈൽ ബാങ്കിംഗ്
UPI ഉള്ള കാർ ലോൺ ഡിജിറ്റൽ ബാങ്കിംഗ്
ഇരുചക്രവാഹന വായ്പ സാമ്പത്തിക സാക്ഷരത
GOI മുഖേനയുള്ള ഹോം ലോൺ സാമൂഹ്യ സുരക്ഷാ പദ്ധതി
ഡുകന്ദാർ എക്സ്പ്രസ് ഓവർഡ്രാഫ്റ്റ്
ഈ സേവനങ്ങളെല്ലാം 'ബാങ്ക് ഓൺ വീൽസ്' വാനിൽ ലഭ്യമാകും.
ബന്ധപ്പെട്ട വാർത്തകൾ: വിളവെടുപ്പിന് ശേഷമുള്ള അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനായി കാർഷിക ഇൻഫ്രാസ്ട്രക്ചർ ഫണ്ട് 30,000 കോടി രൂപ സമാഹരിക്കുന്നു
Share your comments