 
    ആറന്മുളയെ തരിശുരഹിത ഗ്രാമമാക്കുന്നതിന്റെ ഭാഗമായി മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ പന്നിവേലിച്ചിറ പാടശേഖരത്ത് വിത്ത് വിതച്ചു.  വീണാജോര്‍ജ് എംഎല്‍എ വിത്ത് വിതയ്ക്കല്‍ കര്‍മ്മം നിര്‍വഹിച്ചു. കഴിഞ്ഞവര്‍ഷം 32 ഹെക്ടറില്‍ കൃഷിയിറക്കിയിരുന്നതെങ്കില്‍ ഈ വര്‍ഷം നാല് ഹെക്ടര്‍ കൂടി അധികമായി ചേര്‍ത്താണ് കൃഷിയിറക്കിയിരിക്കുന്നു. നാല് മാസത്തിനുള്ളില്‍ വിളവെടുപ്പ് നടത്താന്‍ സാധിക്കുന്ന രീതിയിലാണ് ഇവിടെ നെല്‍വിത്ത് വിതച്ചിരിക്കുന്നത്.  
പഞ്ചായത്തിലെ മറ്റ് പാടശേഖരങ്ങളായ തെച്ചിക്കാവിലും പുന്നയ്ക്കാടും ഉടന്‍ തന്നെ കൃഷിയിറക്കും. പുന്നയ്ക്കാട്ട് കഴിഞ്ഞ വര്‍ഷം പത്ത് ഹെക്ടര്‍ സ്ഥലത്താണ് കൃഷിയിറക്കിയിരുന്നത്. ഈ വര്‍ഷം രണ്ട് ഹെക്ടര്‍ കൂടി അധികമായെടുത്ത് കൃഷി ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് മല്ലപ്പുഴശേരി കൃഷി ഓഫീസര്‍ ബീനാവര്‍ഗീസ് പറഞ്ഞു.  
തെച്ചിക്കാവില്‍ കഴിഞ്ഞ വര്‍ഷം അഞ്ച് ഹെക്ടറില്‍ കൃഷിയിറക്കിയിരുന്നു. ഈ വര്‍ഷവും അഞ്ച് ഹെക്ടറില്‍ തന്നെ കൃഷിയിറക്കും. മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാവിക്രമന്‍, വൈസ്പ്രസിഡന്റ് മിനി ജിജിജോസഫ്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഗീതാ കൃഷ്ണന്‍, മെമ്പര്‍മാരായ ഉഷാകുമാരി, രാഗിണി വിശ്വനാഥ്, റോസമ്മ മത്തായി, എബ്രഹാം, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സാലി തോമസ്, വത്സമ്മ മാത്യു, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ ജോര്‍ജ് ബോബി, പാടശേഖരസമിതി പ്രസിഡന്റ് സദാനന്ദ പൈ, സെക്രട്ടറി ജോസഫ് തയ്യില്‍, ജോയിന്റ് സെക്രട്ടറി ശമുവേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
Source: PRD 
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments