ചർമ്മ പരിചരണത്തിന് ആട്ടിൻ പാൽ കൊണ്ട് നിർമിച്ച ഉൽപന്നങ്ങൾക്കു വിപണിയിൽ പ്രിയമേറുന്നു. ആട്ടിൻ പാൽ കൊണ്ട് നിർമ്മിച്ച സൗന്ദര്യ വർധക ഉൽപന്നങ്ങളായ സോപ്പുകൾ, ലോഷനുകൾ, ക്രീമുകൾ, ക്ലെൻസറുകൾ എന്നിവ രാജ്യത്തെ മുഖ്യധാരാ സൗന്ദര്യ വിപണികളിലേക്ക് കടന്നുവരുകയാണ്.അടുത്തിടെ ആദ്‌വിക് ഫുഡ്സ് ആട്ടിൻപാൽ ഉപയോഗിച്ചുണ്ടാക്കിയ സോപ്പുകൾ വിപണിയിലിറക്കിയിരുന്നു. വിവിധ ആട്ടിൻപാൽ ഉൽപ്പന്നങ്ങൾ ഇവയാണ്.
ആട്ടിൻപാൽ സോപ്പുകൾ
വരണ്ടതോ സെൻസിറ്റീവായതോ ആയ ചർമ്മമുള്ളവർക്ക് ആട്ടിൻപാൽ സോപ്പ് ഉത്തമമാണ് ഇത് രക്തചംക്രമണത്തെ സഹായിക്കുന്നു മാത്രമല്ല,ആട്ടിൻ പാലിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ചർമ്മത്തെ സംരക്ഷിക്കുന്നു.
ഷീറ്റ് മാസ്ക്
ജോലിസ്ഥലത്തെ സമ്മർദ്ദകരമായ ഒരു ദിവസത്തിനു ശേഷം വിശ്രമിക്കുമ്പോൾ ചർമ്മത്തിനു തിളക്കമേകാനും, ജലാംശം നഷ്ടപ്പെടാതിരിക്കാനും ഒരു ഷീറ്റ് മാസ്ക് ഉപയോഗിക്കുന്നതിനേക്കാളും മികച്ചതായി മറ്റൊന്നുമില്ല. ഒരു ക്രീം ഉപയോഗിക്കുന്നതിന് പകരം, ഷീറ്റ് മാസ്കുകൾ പ്രയോഗിക്കാൻ എളുപ്പമാണ്, ഒപ്പം എടുക്കാൻ എളുപ്പവുമാണ്. ആട്ടിൻ പാൽ കൊണ്ടുണ്ടാക്കിയ ഷീറ്റ് മാസ്ക് ചർമ്മത്തിന് തിളക്കമേകാൻ അനുയോജ്യമാണ്. വിറ്റാമിൻ ബി 12, ബി 1 എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് വരണ്ടതും സെൻസിറ്റീവുമായ ചർമത്തിലെ ജലാംശം നഷ്ടപ്പെടാതെ മൃദുവാക്കുന്നു.
ക്രീം
ചർമ്മം വെളുക്കാനായി മറ്റു ക്രീംമുകളേക്കാൾ ഏറ്റവും ഫലപ്രദമായത് ആട്ടിൻ പാൽകൊണ്ടുള്ള ക്രീമുകളാണ്.ഇത് ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുകയും തിളക്കമാർന്നതാക്കുകയും ചെയ്യുന്നു. ചർമ്മത്തെ മിനുസമാർന്നതും ജലാംശം നഷ്ട്ടപ്പെടാതിരിക്കാനും ഇത് സഹായിക്കുന്നു.മുഖത്തെ ചുളിവുകൾ കുറച്ചു ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
ഫെയ്സ് വാഷ്
ആട്ടിൻ പാൽ ഫെയ്സ് വാഷും ഇപ്പോൾ വിപണിയിലുണ്ട്. ആട്ടിൻ പാൽ ഫേഷ്യൽ വാഷ് നിങ്ങളുടെ മുഖത്തെ ഫലപ്രദമായി വൃത്തിയാക്കുകയും, ആട്ടിൻ പാൽ വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമായതിനാൽ ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യും.
Share your comments