-
-
News
തേനീച്ച വളര്‍ത്തല്‍ കാര്‍ഷിക വരുമാനം 20 മുതല്‍ 80 ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് ഗവേഷകര്‍
തേനീച്ച വളര്‍ത്തല്‍ കാര്‍ഷിക വരുമാനം 20 മുതല്‍ 80 ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് ട്രിച്ചിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് -കൃഷിവിഗ്യാന്‍ കേന്ദ്രത്തിലെ ഗവേഷകര്‍.
തേനീച്ച വളര്‍ത്തല്‍ കാര്‍ഷിക വരുമാനം 20 മുതല്‍ 80 ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് ട്രിച്ചിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് -കൃഷിവിഗ്യാന്‍ കേന്ദ്രത്തിലെ ഗവേഷകര്‍.ലോക തേനീച്ച ദിനത്തോടനുബന്ധിച്ചു കര്‍ഷകരില്‍ തേനീച്ചയെക്കുറിച്ചും, തേനീച്ച വളര്‍ത്തലിനെക്കുറിച്ചും അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പഠന ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു ഗവേഷകര്‍. നൂറോളം കര്‍ഷകര്‍, സ്ത്രീകള്‍,യുവാക്കള്‍ എന്നിവര്‍ ട്രിച്ചിയിലെ റെതിന പ്രൈമറി സ്‌ക്കൂളില്‍ നടന്ന ചടങ്ങില്‍ പങ്കടുത്തു.
തേനീച്ചവളര്‍ത്തലിന് കാര്‍ഷിക മേഖലയ്ക്ക് ഒത്തിരി സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നും അതിനെക്കുറിച്ചു കര്‍ഷകരില്‍ അവബോധമുണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഐ.സി.എ.ര്‍.-കെ.വി.കെ പ്രൊജക്റ്റ് കോ.ഓര്‍ഡിനേറ്റര്‍
എസ്.ഈശ്വരന്‍ പറഞ്ഞു. അതിശയോക്തി ആണെന്ന് തോന്നുമെങ്കിലും. യഥാര്‍ത്ഥത്തില്‍ തേനീച്ച വളര്‍ത്തല്‍ 20 മുതല്‍ 80 ശതമാനം വരെ ലാഭം നേടിത്തരുമെന്ന് അദ്ദേഹം പറഞ്ഞു. തേനീച്ച കൃഷിക്ക് താല്പര്യമുള്ളവര്‍ ആദ്യം അവിടുത്തെ പുഷ്പ -വിഭവങ്ങളുടെ സാധ്യത നോക്കണം. എന്നിട്ടു മാത്രമേ തേനീച്ച കൃഷിയിലേക്കു കടക്കാവു എന്നും അദ്ദേഹം പറഞ്ഞു.
തേനീച്ച കൃഷിക്ക് അനുയോജ്യമായ രീതിക്ക് പൂന്തോട്ടം നിര്‍മ്മിക്കുകയാണ് ഉത്തമമെന്നും അതില്‍, തേനും, പരാഗവും ഉള്ള ചെടികളും, വര്‍ഷത്തില്‍ ഏല്ലാ ദിവസവും പുഷ്പിക്കുന്ന ചെടികളും ഉണ്ടായിരിക്കണമെന്നും ഐ.സി.എ.ര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ വി.ഭാസ്‌കരന്‍ പറഞ്ഞു. ഇന്ത്യന്‍ തേനീച്ചകൂടുകളാണ് നമ്മുടെ സാഹചര്യത്തിന് ഉത്തമമെന്നും അദ്ദേഹം പറഞ്ഞു.
തേനീച്ച വളര്‍ത്തലിനെക്കുറിച്ച് തേനീച്ച കര്‍ഷകനായ കലിയപെരുമാള്‍ ക്ലാസ്സെടുത്തു. തേനീച്ച വളര്‍ത്തുന്നതിന് വിവിധ ഉപകരണങ്ങള്‍ ഉള്‍പ്പെടെ ഏകദേശം 5000 രൂപ മാത്രമേ ചെലവ് വരികയുള്ളുവെന്നും പെരുമാള്‍ പറഞ്ഞു. കൂടൊരുക്കുന്നത് തേനിച്ചവളര്‍ത്തലിന്റെ പകുതിഭാഗം മാത്രമേ ആകുന്നുള്ളൂവെന്നും തേനീച്ചകളുടെ സ്വഭാവ സവിശേഷതകളും, അവര്‍ ചില സാഹചര്യത്തില്‍ എങ്ങനെ പ്രതികരിക്കുമെന്നതു അറിഞ്ഞിരിക്കണമെന്നും പെരുമാള്‍ പറഞ്ഞു .
English Summary: bee keeping
Share your comments