വെള്ളം കുറയുന്നത് പല അസുഖങ്ങള്‍ക്കും അനാരോഗ്യത്തിനും വഴിയൊരുക്കും.വെള്ളം കൊണ്ടുള്ള ചികിത്സാരീതി(വാട്ടർ തെറാപ്പി)തന്നെയുണ്ട്. വാട്ടര്‍ തെറാപ്പി വഴിപല അസുഖങ്ങളും ഒഴിവാക്കാന്‍ സഹായിക്കുക്കും.ജപ്പാനീസ് ശാസ്ത്രജ്ഞര്‍ വെറുംവയറ്റിലെ വെള്ളം കുടി ഗുണങ്ങള്‍ ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. പല ഗുരുതരമായ രോഗങ്ങള്‍ക്കും വാട്ടര്‍ തെറാപ്പി 100 ശതമാനം ഫലമുള്ളതായി ജാപ്പനീസ് മെഡിക്കല്‍ സൊസൈറ്റി കണ്ടെത്തിയിട്ടുണ്ട്. ഒരാളുടെ ശരീരത്തിന് ഒരു ദിവസം ഏറ്റവും കുറഞ്ഞത് മൂന്നു ലിറ്റര്‍ വെള്ളമെങ്കിലും ആവശ്യമാണ്..വാട്ടര്‍ തെറാപ്പി വഴി പ്രമേഹം, ആമാശയവീക്കം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, തലവേദന, ശരീരവേദന, വയറിളക്കം, മലബന്ധം, മൂലക്കുരു, നേത്രരോഗങ്ങള്‍, കേള്‍വിക്കുറവ്, തൊണ്ടവേദന, സ്ത്രീജന്യമായ രോഗങ്ങള്‍, ക്യാന്‍സര്‍, എന്നീ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരിക്കാം.
വെറും വയറ്റില്‍ വെള്ളം കുടിക്കുന്നതിലൂടെ നമ്മുടെ വയറിനെ ശുചിയാക്കാനും അതുവഴി ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യാനും സഹായിക്കുന്നു.കുടല്‍ ശുചിയാകുക വഴി ഭക്ഷണത്തിലെ പോഷകങ്ങളെ ആഗിരണം ചെയ്യാന്‍ കഴിയുന്നു. അതോടൊപ്പം നമ്മുടെ ദഹനവ്യവസ്ഥ ക്രമമാക്കപ്പെടുകയും ചെയ്യുന്നു.ജലം നമ്മുടെ ശരീരത്തിലുള്ള വിഷാംശങ്ങള്‍ മൂത്രം വഴി പുറത്തുകളയുന്നു. അതിനാല്‍ ചര്‍മത്തിന് വളരെ ആരോഗ്യവും തിളക്കവും ലഭിക്കുന്നു.വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത് രക്താണുക്കളുടെയും നിര്‍മാണം ത്വരിതപ്പെടുത്തുന്നു. അതുവഴി ശരീരഭാരം കുറയുന്നു.
വാട്ടര്‍ തെറാപ്പി എങ്ങനെ ചെയ്യാം?
രാവിലെ ഉണര്‍ന്ന് പല്ലു തേയ്ക്കുന്നതിനു മുമ്പ് നാലു ഗ്ലാസ് വെള്ളം (640 മി.ലി) കുടിക്കുക. അതിനു ശേഷം 45 മിനുറ്റ് നേരത്തേക്ക് ഒന്നും കഴിക്കാനോ കുടിക്കാനോ പാടില്ല. പിന്നീട് പ്രഭാതഭക്ഷണം കഴിക്കുക. ഇതിനു ശേഷം രണ്ടു മണിക്കൂര്‍ നേരത്തേക്ക് ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
തുടക്കത്തില്‍ നാലു ഗ്ലാസ് വെള്ളം കുടിക്കാന്‍ ബുദ്ധിമുട്ടുകയാണെങ്കില്‍ ഒരു ഗ്ലാസ് കുടിക്കുക. പിന്നീട് എണ്ണം വര്‍ധിപ്പിച്ചാല്‍ മതി. ഇങ്ങനെ തുടര്‍ച്ചയായി മുപ്പത് ദിനം മുതല്‍ 45 ദിനം വരെ ചെയ്താല്‍ ശരീരത്തിലുണ്ടാകുന്ന മാറ്റം ആരോഗ്യമുള്ള ശരീമായിരിക്കും.
Share your comments