വംശനാശത്തിൻ്റെ വക്കിലുള്ള നാരങ്ങ വർഗത്തിൽപ്പെട്ട ദേവനഹള്ളി പോമെലോ അഥവാ ചക്കോട്ടക്ക് പുതുജീവൻ നൽകാൻ ഒരുങ്ങുന്നു.ലോക ഭൗമദിനത്തിൻ്റെ അമ്പതാം വാർഷികത്തിൻ്റെ ഭാഗമായി ബാംഗ്ലൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ ( (ബിയാൽ) അധീനതയിലുള്ള കെമ്പെഗൗഡ അന്താരാഷ്ട്ര വിമാത്താവളം വംശനാശഭീഷണി നേരിടുന്ന പഴങ്ങൾ എയർപോർട്ട് കാമ്പസിനുള്ളിൽ കൃഷി ചെയ്ത് സംരക്ഷിക്കുവാൻ തയ്യാറെടുക്കുകയാണ്.

ബിയാലിന്റെ പ്രകൃതിയോടിണങ്ങിയ കാൽവെപ്പ്
ഭൗമ സൂചിക പദവി (ജിഐ ടാഗ് ) നേടിയിട്ടുള്ള ദേവനഹള്ളി പോമെല മറ്റ് ഇനങ്ങളിൽ നിന്ന് കണക്കിന് വ്യത്യസ്തമായി സവിശേഷവും മധുരവുമായ രുചി ഉണ്ട്. ഒരുകാലത്ത് ദേവനഹള്ളി പ്രദേശത്ത് ഏക്കർ കണക്കിന് പോമെലോ തോട്ടം ഉണ്ടായിരുന്നു.എന്നാൽ ഇപ്പോൾ എല്ലാം അപ്രത്യക്ഷമായി.നിലവിൽ ഈ പ്രദേശത്ത് 100 ൽ താഴെ തോട്ടങ്ങളാണുള്ളത്.സിഎസ് ആറിൻ്റെ പ്രധാന സംരംഭമായ "നമ്മ ഊരിൻ്റെ " ഭാഗമായി ബിയാൽ(BIAL) 500 പോമെലോ മരങ്ങൾ നടും.
--
കർണാടക ഹോർട്ടികൾച്ചർ ഡിപ്പാർട്ട്‌മെന്റിൻ്റെ പിന്തുണയോടെ,ബിയാൽ തൈകൾ സംഭരിക്കുകയും വിമാനത്താവളം നിർമ്മിക്കുന്നതിന് മുമ്പ് പോമെലോസിന്റെ കേന്ദ്രമായിരുന്ന സ്ഥലത്ത് 50 ചെടികൾ ഇതിനകം നടുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐസിഎആർ), മറ്റ് സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് മേഖലയിലെ പഴങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കാനും ലാഭകരമായ വിപണി സൃഷ്ടിക്കാനും ബിയാൽ ഉദ്ദേശിക്കുന്നു.ദേവനഹള്ളിയിലും പരിസരങ്ങളിലുമുള്ള കർഷകരുമായി ബിയാൽ പ്രവർത്തിക്കും
English Summary: BIAL to convert its premises into Devanahalli ‘Chakota’ orchard
Share your comments