1. News

ബിഗ് ബാസ്‌കറ്റ്’ കൊച്ചിയിൽ: ഇനി സാധങ്ങൾ വീട്ടിലെത്തും

ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ സൂപ്പർമാർക്കറ്റായ ബിഗ്‌ ബാസ്കറ്റ് കൊച്ചിയിലാരംഭിച്ചു.

Asha Sadasiv
big basket

ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ സൂപ്പർമാർക്കറ്റായ ബിഗ്‌ ബാസ്കറ്റ് കൊച്ചിയിലാരംഭിച്ചു. ബിഗ് ബാസ്‌കറ്റിന്റെ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ വെബ്സൈറ്റ് വഴിയോ ഓർഡർ നൽകിയാൽ സാധങ്ങൾ ഇനി വീട്ടിലെത്തും. 3000 ലേറെ ബ്രാൻഡുകളുടെ 22,000 ലധികം ഉൽപ്പന്നങ്ങൾ ബിഗ് ബാസ്കറ്റിൽ ലഭ്യമാണ്. പഴങ്ങൾ, പച്ചക്കറികൾ, പലചരക്ക് സാധനങ്ങൾ, സൗന്ദര്യ വർധക ഉത്പന്നങ്ങൾ എന്നിവ ഇതിലുൾപ്പെടും. ഇന്ത്യയിലിപ്പോൾ 26 നഗരങ്ങളിൽ ബിഗ് ബാസ്കറ്റിന് സാന്നിധ്യമുണ്ട്.

ഏറ്റവും ശുദ്ധമായ  പഴങ്ങളും പച്ചക്കറികളും മറ്റ് ഉൽപ്പന്നങ്ങളും ഫാർമേഴ്‌സ് കണക്ട് പദ്ധതിയിലൂടെ ബിഗ് ബാസ്കറ്റ് നേരിട്ട് വാങ്ങി ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ബിഗ് ബാസ്കറ്റ് ചെയ്യുന്നത്.

ആദ്യത്തെ 2000 ഉപഭോക്താക്കൾക്ക് ആദ്യ 2 മാസത്തെ എല്ലാ ഓർഡറുകളിലും 10 ശതമാനം ക്യാഷ് ബാക്ക് ഓഫർ കമ്പനി നൽകും. നാല് വ്യത്യസ്ത വിതരണ സമയങ്ങൾ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. 1200 രൂപയ്ക്കു മുകളിൽ പർച്ചേസ് ചെയ്യുന്നവർക്ക് ഡെലിവറി സൗജന്യമായിരിക്കും.ഈയിടെ  ബിഗ് ബാസ്കറ്റ് ഇന്ത്യയിലെ യൂണികോൺ നിരയിലേക്ക് ഉയർത്തപ്പെട്ടിരുന്നു.

English Summary: big basket functional at Kochi

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters