രാജ്യത്തെ പ്രധാന കാർഷിക സംസ്ഥാനങ്ങളിലൊന്നായ ഒഡിഷയിൽ, ഗോത്രവർഗക്കാരായ കോണ്ട് കർഷകരെ അവരുടെ കാർഷിക പാരമ്പര്യത്തിലേക്ക് തിരിച്ചുവരാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നടത്തി വരുന്ന കാർഷിക മേളയാണ് ബിഹാൻ മേള, ഇത് വിത്തുത്സവം എന്നും അറിയപ്പെടുന്നു. രാജ്യത്തിൽ ഹരിതവിപ്ലവത്തിനുശേഷം കർഷകർ ഉപേക്ഷിച്ച നാടൻ ഇനങ്ങളുടെയും, പരമ്പരാഗത കൃഷിയുടെയും ഉപയോഗത്തിന് വിത്തുത്സവവും വിത്ത് ബാങ്കും വഴി സൗകര്യമൊരുക്കുന്നു.
2019 മുതലാണ് ഒഡീഷയിലെ നയാഗർ ജില്ലയിലെ കോണ്ട് ഗോത്രത്തിലെ അംഗങ്ങൾ അവരുടെ ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും കൂട്ടത്തിലേക്ക് ബിഹാൻ മേള എന്ന് വിളിക്കപ്പെടുന്ന ഈ വിത്തുത്സവം കൂട്ടിച്ചേർത്തത്. ഇത് അക്ഷരാർത്ഥത്തിൽ വിത്തുത്സവം തന്നെയാണ് എന്ന ഇതിൽ പങ്കെടുത്ത ഒരു കർഷകൻ വെളിപ്പെടുത്തി, കാരണമെന്താന്നാൽ ഹൈബ്രിഡ്, നാടൻ ഇനങ്ങളായ നെല്ല്, തിന, ചോളം, ചേമ്പ് എന്നിവ ഉൾപ്പെടുന്ന ഖാരിഫ് വിളകൾ കർഷകർ വിളവെടുത്താലുടൻ വിത്തുത്സവത്തിനു വേണ്ടി സംഭരിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നു.
ഈ ഉത്സവത്തിന് നേതൃത്വം നൽകുന്നത് പ്രധാനമായും സ്ത്രീകളാണ്, കാർഷിക മേഖലയിൽ പരമ്പരാഗതമായി കൃഷി ചെയ്തു വന്നിരുന്ന നാടൻ ഇനങ്ങളുടെ വിത്തുകൾ ശ്രദ്ധാപൂർവ്വം ശേഖരിക്കുകയും, അത് പിന്നീട് മൺപാത്രങ്ങളിൽ സൂക്ഷിക്കുകയും ചെയ്യുന്നു. തുടർന്ന് ഡിസംബറിൽ, അവർ പാത്രങ്ങൾ ചുവപ്പും വെള്ളയും നിറങ്ങൾ കൊണ്ട് അലങ്കരിക്കുകയും, ഒരു മുള കുട്ടയിൽ വെച്ച് മേള സംഘടിപ്പിക്കുന്ന ഗ്രാമത്തിലേക്ക് തലയിൽ വെച്ചു കൊണ്ട് പോവുകയും ചെയ്യും. 2022 ഡിസംബറിൽ വിത്തുത്സവം പുനരാരംഭിച്ചപ്പോൾ, ധാരാളം കർഷകർ അതിൽ പങ്കെടുത്തു. കർഷകർ അവരുടെ സ്ഥലത്തു വളർത്തിയ നാല് ഇനം നെല്ലും തിന വിത്തുകളും ഉത്സവത്തിന് കൊണ്ടുപോയി, അതോടൊപ്പം ഈ വർഷം വിതയ്ക്കാനുള്ള ഫിംഗർ മില്ലറ്റിന്റെ വിത്തുകൾ തിരികെ കൊണ്ടുവന്നു.
കർഷകർ വിത്ത് കൈമാറ്റം ചെയ്തിരുന്ന പരമ്പരാഗത വിപണിയെയാണ് മേള അനുകരിക്കുന്നത്. ഈ മേഖലയിലെ കർഷകർ ഭൂരിഭാഗവും, അതോടൊപ്പം നാമമാത്രവുമായ മൺസൂൺ മഴയെ ആശ്രയിക്കുന്നവരുമാണ്. സമീപ വർഷങ്ങളിൽ, ക്രമരഹിതമായ മഴയോ കീടങ്ങളുടെ ആക്രമണമോ കാരണം ആവർത്തിച്ചുള്ള വിളനാശം നേരിടേണ്ടി വന്നു. സമ്മിശ്രവിളകൾ പോലെയുള്ള അവരുടെ പരമ്പരാഗത കൃഷിരീതികളിലേക്ക് കർഷകരെ തിരിച്ചുവരാൻ സഹായിക്കുന്നതിന് വേണ്ടിയാണ് ഈ വിത്തുത്സവം അവതരിപ്പിച്ചത് എന്ന് അധികൃതർ പറയുന്നു, കോണ്ട് ഗ്രാമങ്ങളിൽ നിന്ന് നാടൻ വിത്തുകൾ ശേഖരിക്കുകയും സംരക്ഷിക്കുകയും വിത്തുകൾ അതുപോലെ കർഷകർക്ക് കടം നൽകുകയും ഈ തനതായ മേളയിൽ ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ: സ്കൂളുകളിൽ ഉച്ചഭക്ഷണത്തിൽ തുവര പരിപ്പ് ഒഴിവാക്കി മറ്റ് പയറുവർഗ്ഗങ്ങൾ ഉപയോഗിക്കാൻ ആവശ്യപ്പെട്ട് IPGA
Source: Odisha State Agricultural Department
Pic Courtesy: Rapunzel Naturkost, Scroll.in
Share your comments