News

ചക്ക സംസ്‌ക്കരണത്തിലെ പുത്തന്‍ വഴികളുമായി ബിജു ജോസഫ്

ചക്ക എല്ലാകാലത്തും കിട്ടുന്ന ഒന്നല്ല.മുന്‍പൊക്കെ സീസണ്‍ കഴിഞ്ഞാല്‍ ചക്കയും കഴിഞ്ഞു. എന്നാല്‍ ഇന്നങ്ങിനെയല്ല, വര്‍ഷം മുഴുവനും ചക്ക വിഭവങ്ങള്‍ ലഭ്യമാക്കുകയാണ് എറണാകുളം അങ്കമാലി കറുകുറ്റി നവ്യ ബേക്‌സ് ആന്റ് കണ്‍ഫെക്ഷനറീസ് എന്ന സ്ഥാപനം. അങ്കമാലിക്കാര്‍ക്ക് മാത്രമല്ല ലോകത്തെവിടെയുമുള്ളവര്‍ക്ക് ഉത്പ്പന്നങ്ങള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാനും സംവിധാനം ഒരുക്കിയിരിക്കുന്നു നവ്യ.

 

ചക്കയുടെ സംസ്‌ക്കരണ രീതികളുടെ കണ്ടെത്തല്‍,വൈവിധ്യം,പ്രചാരണം,ഉത്പന്നങ്ങളുടെ വൈവിധ്യം,വിപണനം എന്നിവയെ അടിസ്ഥാനമാക്കി സംസ്ഥാന കൃഷി വകുപ്പ് 2019ല്‍ ഏര്‍പ്പെടുത്തിയ മികച്ച ചക്ക സംസ്‌ക്കരണ സംരംഭകനുള്ള പ്രഥമ പുരസ്‌ക്കാരം നവ്യ ബേക്‌സ് മാനേജിംഗ് ഡയറക്ടര്‍ ബിജു ജോസഫിനെ തേടിയെത്തിയതും വെറുതെയല്ല. 2019 ഡിസംബര്‍ 9 ന് 50,000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുമടങ്ങിയ പുരസ്‌ക്കാരം ബിജുവും കമ്പനി ഡയറക്ടര്‍ ബിജുവിന്റെ ഭാര്യ ജിജുവും ചേര്‍ന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാറില്‍ നിന്നും ഏറ്റു വാങ്ങി.

 

ചക്ക പ്രാദേശികമായി ശേഖരിച്ച് പാകപ്പെടുത്തി,തണുപ്പിച്ച് കോള്‍ഡ് സ്‌റ്റോറേജുകളില്‍ സംഭരിച്ച് മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ തയ്യാറാക്കി വിപണിയില്‍ എത്തിക്കുകയാണ് ബിജു ചെയ്യുന്നത്. ചക്ക ഉപ്പേരി,ജാം, സ്‌ക്വാഷ്,കേക്ക്,പലതരം മധുര പലഹാരങ്ങള്‍,ചക്ക പഫ്‌സ്,ചക്ക കട്‌ലറ്റ്,ചക്കപായസം,ചക്ക വഴറ്റിയത് എന്നിവ തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്. ജാക് ഫ്രൂട്ട കണ്‍സോര്‍ഷ്യത്തിലെ അംഗമായ ബിജുവിന് ഫ്രൂട്ട് ഫെസ്റ്റിവല്‍ പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്.

 

തൃശൂരും എറണാകുളത്തുമായി 20 ബ്രാഞ്ചുകളുള്ള നവ്യ ബേക്‌സ് ഒരു വര്‍ഷം 25 ടണ്‍ ചക്കയാണ് ഉപയോഗിക്കുന്നത്. പത്ത് ടണ്‍ ചക്കവറട്ടി ഉണ്ടാക്കി വര്‍ഷം മുഴുവനും ആവശ്യക്കാര്‍ക്ക് എത്തിക്കുന്നു. ചക്ക ഹല്‍വയും വര്‍ഷം മുഴുവനും ലഭ്യമാണ്. മികച്ച നിലവാരമുള്ള പ്രീപ്രോസസിംഗ് യൂണിറ്റിലാണ് സംസ്‌ക്കരണം നടക്കുന്നത്.

 

1984 ലാണ് സി.വി.ഔസേപ്പ് നവ്യ ബേക്കറി ആന്റ് കോഫി ഷോപ്പ് ആരംഭിച്ചത്. മക്കളായ സി.ഓ.ആന്റോ,സി.ജെ.ജോയ്, പോളി ജോസഫ്,ബിജു ജോസഫ് എന്നിവര്‍ സഹായികളായി. ആറ് ജീവനക്കാരും മുപ്പത് ഉത്പ്പന്നങ്ങളുമായിട്ടായിരുന്നു തുടക്കം. 1996 ല്‍ പോളിയും ബിജുവും ചേര്‍ന്ന് സ്ഥാപനം ഏറ്റെടുത്തു. 2006 ല്‍ അങ്കമാലിയില്‍ ബ്രാഞ്ച് തുടങ്ങി. 2010 ഡിസംബറില്‍ നവ്യ ബേക്ക്‌സ് ആന്റ് കണ്‍ഫക്ഷണറി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാക്കി. ഇപ്പോള്‍ 450 ഉത്പ്പന്നങ്ങളുണ്ട് ബേക്കറിയില്‍. 350 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്.
കമ്പനി വെബ്‌സൈറ്റ് - www.navyabakers.com, ഇമെയില്‍- bake@navyabakes.com, ഓണ്‍ലൈന്‍ ഓര്‍ഡറിന് വാട്ട്‌സ് ആപ്പ് നമ്പര്‍ - 9497030360, ബിജുവിന്റെ വാട്ട്‌സ് ആപ്പ് - 9447577565


English Summary: Biju makes available jack fruit products round the year

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine