ബയോ ക്യാപ്സൂളുകൾ ആണ് പുത്തൻ കൃഷി രീതികളിലെ മിന്നുംതാരം. കേരളത്തിലെ കർഷകർ മാത്രമല്ല അന്യ സംസ്ഥാനങ്ങളിലെ കർഷകരും ബയോ ക്യാപ്സ്യൂളിന്റെ ആരാധകരാണ്. ഈ ബയോ ക്യാപ്സ്യൂൾ നിർമ്മാണത്തിന് പിന്നിലെ സംഘം ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിലെ അംഗങ്ങളാണ്. ഈ ലോക്ക് ഡൗൺ കാലത്ത് ബയോ ക്യാപ്സ്യൂളിന്റെ ഉൽപ്പാദനത്തിൽ വമ്പൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ക്യാപ്സ്യൂൾ രൂപത്തിലുള്ള ആദ്യ ജൈവവളമാണ് സുഗന്ധവിള ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത ബയോ ക്യാപ്സൂളുകൾ. ഒരു ക്യാപ്സ്യൂളിന് ഒരു ഗ്രാം മാത്രമാണ് ഭാരം. ഒരു ക്യാപ്സ്യൂൾ നൂറു മുതൽ 200 വരെ വെള്ളത്തിൽ ലയിപ്പിച്ച് ഉപയോഗിക്കാവുന്നതാണ്.
ജൈവശാസ്ത്രപരമായി കഴിവുള്ള സൂക്ഷ്മജീവികളെ ക്യാപ്സൂൾ രൂപത്തിലാക്കി സാങ്കേതികവിദ്യ കാർഷികരംഗത്ത് വൻ കുതിച്ചുചാട്ടത്തിന് കളമൊരുക്കുന്നു. കാപ്സ്യൂൾ രൂപത്തിലുള്ള വളപ്രയോഗം കൂടുതൽ ലളിതവും ഫലപ്രദവും ആണ്. ഒരു ചെറിയ കുപ്പിയിലെ ക്യാപ്സൂളുകൾ തന്നെ ഏക്കറോളം കൃഷി സ്ഥലത്ത് ഫലപ്രദമായി ഉപയോഗിക്കാം. മറ്റു വളങ്ങളുടെ സംഭരണത്തെക്കാളും എളുപ്പമാണ് ഇവയുടെ സംഭരണ രീതി. സൂക്ഷ്മജീവികൾ മണ്ണിൽ ഉണ്ടായാലേ മണ്ണ് ഫലഭൂയിഷ്ഠം ആവുകയുള്ളൂ. അത്തരത്തിൽ മണ്ണിൻറെ മേന്മ വർദ്ധിപ്പിക്കാൻ ബയോ ക്യാപ്സ്യൂളുകൾക്ക് കഴിയുമെങ്കിൽ അതിനേക്കാൾ മികച്ചൊരു സാങ്കേതിക വിദ്യയില്ല. ഈ വിപ്ലവകരമായ സാങ്കേതികവിദ്യ മുന്നോട്ടുവെച്ച കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ പ്രവർത്തനം ഏറെ പ്രശംസനീയമാണ്.
Share your comments