ജില്ലയില്‍ പ്രളയം കൂടുതലായി ബാധിച്ച 10 ഗ്രാമപഞ്ചായത്തുകളിലെ പ്രതിനിധികളെ പങ്കെടുപ്പിച്ച് കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ശില്പശാല സംഘടിപ്പിച്ചു. പരിസ്ഥിതി, ആവാസ വ്യവസ്ഥ, സസ്യ-ജന്തുജാലങ്ങള്‍ എന്നിവയ്ക്കുണ്ടായ നാശവും മാറ്റങ്ങളും വിലയിരുത്തുക എന്ന ലക്‌യത്തോടെയാണ് പഞ്ചായത്ത് തലത്തില്‍ പഠനം നടത്തുന്നത്. കരുവാരക്കുണ്ട്, മമ്പാട്, വഴിക്കടവ്, ചാലിയാര്‍, കരുളായി, പോത്ത്കല്ല്, ഊര്‍ങ്ങാട്ടിരി, വാഴക്കാട്, ഇരിമ്പിളിയം, പുറത്തൂര്‍ എന്നീ പഞ്ചായത്തുകളില്‍ കേന്ദ്രീകരിച്ചാണ് പഠനം.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോ-ഓഡിനേറ്റര്‍ പി.കെ ഹൈദ്രൂസ് കുട്ടി, സീനിയര്‍ പ്രോഗ്രാം കോ-ഓഡിനേറ്റര്‍ ടി.എ സുരേഷ്, ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റര്‍ എ, ശ്രീധരന്‍, ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ പി രാജു, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി പ്രദീപ് കുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
ജൈവ വൈവിധ്യ ആഘാത പഠനം: ശില്പശാല നടത്തി
ജില്ലയില്‍ പ്രളയം കൂടുതലായി ബാധിച്ച 10 ഗ്രാമപഞ്ചായത്തുകളിലെ പ്രതിനിധികളെ പങ്കെടുപ്പിച്ച് കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ശില്പശാല സംഘടിപ്പിച്ചു.
Share your comments