കർഷകർക്കും പഴ സ്നേഹികള്‍ക്കുമായി ജനിതക കലവറയൊരുക്കി ബാംഗളൂരുവിലെ ബയോവേഴ്സിറ്റി ഇന്റര്‍നാഷണൽ ദക്ഷിണേന്ത്യന്‍ കേന്ദ്രം.നമ്മള്‍ അധികം ഉപയോഗിക്കാത്ത അല്ലെങ്കിൽ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താത്ത പഴ വര്‍ഗങ്ങള്‍ സംരക്ഷിക്കുകയും കൂടുതല്‍ തൈകള്‍ ഉത്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് നല്‍കുകയെന്നതുമാണ് ലക്ഷ്യം. ഇന്ത്യയിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിദേശ ഫലങ്ങളും ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലെ കര്‍ഷകരില്‍ നിന്നും നേരിട്ട് ശേഖരിക്കുന്ന ഫലങ്ങളുമാണ് ഇവിടെ സംരക്ഷിക്കുന്നത്.
മുപ്പത്തഞ്ചോളം ഫലവര്‍ഗ്ഗ കുടുംബത്തിലെ 245 വൈവിധ്യമാര്‍ന്ന പഴവര്‍ഗ്ഗ കലവറയാണ് ഇപ്പോള്‍ തയ്യാറായിരിക്കുന്നത്.ജനിതക ശേഖരത്തോടൊപ്പം ആരോഗ്യ-പോഷക സമ്പത്തിനെപ്പറ്റിയുള്ള പഠനവും ഡോക്യൂമെന്റേഷനും ഇവിടെ നടത്തുന്നുവിദ്യാര്‍ത്ഥികള്‍ക്കും കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ഈ കേന്ദ്രത്തിൻ്റെ സേവനം പ്രയോജനപ്പെടുത്താം.ഐ.സി.എ.ആര്‍ അടക്കമുള്ള കാര്‍ഷിക ഏജന്‍സികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രത്തില്‍ പഴവര്‍ഗ്ഗങ്ങളെ കുറിച്ച് മനസ്സിലാക്കാനും സാങ്കേതിക ജ്ഞാനത്തിനും നടീല്‍ വസ്തുക്കള്‍ക്കുമായി ബന്ധപ്പെടാം.
ഡോക്ടര്‍ എസ്.ബി ദാന്‍ദിന്‍, ബയോവേഴ്സിറ്റി ഇന്റര്‍നാഷണല്‍ കോളേജ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ ഫോണ്‍ 9686873737 9449830005).
Share your comments