<
  1. News

പക്ഷിപ്പനി: ബോധവത്കരണം ഊർജ്ജിതമാക്കണമെന്ന് കേന്ദ്രസംഘം ഉൾപ്പെട്ട ഇന്റർസെക്ടറൽ യോഗം

ചെറുതന, എടത്വ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിതിനെത്തുടർന്ന് ജില്ലയിൽ സന്ദർശനം നടത്തിവരുന്ന കേന്ദ്ര സംഘമുൾപ്പടെയുള്ളവരുടെ ഇന്റർ സെക്ടറൽ യോഗം ജില്ല കളക്ടർ അലക്‌സ് വർഗ്ഗീസിന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്നു.

Saranya Sasidharan
Bird flu: Intersectoral meeting involving central team to strengthen awareness
Bird flu: Intersectoral meeting involving central team to strengthen awareness

ആലപ്പുഴ: ചെറുതന, എടത്വ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിതിനെത്തുടർന്ന് ജില്ലയിൽ സന്ദർശനം നടത്തിവരുന്ന കേന്ദ്ര സംഘമുൾപ്പടെയുള്ളവരുടെ ഇന്റർ സെക്ടറൽ യോഗം ജില്ല കളക്ടർ അലക്‌സ് വർഗ്ഗീസിന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്നു.

പക്ഷിപ്പനി പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജില്ലയിൽ താറാവ് കർഷകർക്കിടയിൽ ബോധവത്കണം ഊർജ്ജിതമാക്കണമെന്ന് യോഗം ചൂണ്ടിക്കാട്ടി. പക്ഷിപ്പനി പ്രതിരോധ പ്രവർത്തനം വിലയിരുത്താൻ ജില്ലയിലെത്തിയ കേന്ദ്ര സംഘം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള നിരീക്ഷണ സംഘത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി.

ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ കൃത്യമായ ഇടവേളകളിൽ താറാവ് വളർത്തു കേന്ദ്രങ്ങളിലെത്തി പരിശോധന നടത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിക്കാനും നിർദേശിച്ചു. പബ്ലിക് ഹെൽത്ത് എൻ.സി.ഡി.സി. അസിസ്റ്റന്റ് ഡയറക്ടർ ഡോ. ബി. അനന്തേഷ്, എൻ.സി.ഡി.സി. ആർ.എസ്.വി. ലാബ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. നിധി സൈനി, ഡിപ്പാർട്ട്മെന്റ് ഓഫ് റെസ്പിറേറ്ററി മെഡിസിൻ ജി.ഡി.എം.ഒ. ഡോ. മീര കെ. കുറുപ്പ് എന്നിവർ അടങ്ങിയതാണ് കേന്ദ്ര സംഘം.

ജില്ല മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ജമുനാ വർഗീസ്, ജില്ല ആനിമൽ ഹസ്ബൻഡറി ഓഫീസർ ഇൻ ചാർജ് ഡോ. സജീവ് കുമാർ, ചീഫ് വെറ്റിനറി ഓഫീസർ ഡോ.പി. രാജീവ്, ജില്ല എപ്പിഡെമോളജിസ്റ്റ് ഡോ. വൈശാഖ് മോഹൻ, ഡോ ജീന എസ്. എൻ. ജില്ല സർവൈലൻസ് ഓഫീസർ, ജില്ല പ്രോഗ്രാം ഓഫീസർ ഡോ. കോശി സി. പണിക്കർ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

English Summary: Bird flu: Intersectoral meeting involving central team to strengthen awareness

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds