സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചത്തോടെ കോഴി കർഷകർ ആശങ്കയിലായിരിക്കുകയാണ് . കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂർ, വേങ്ങേരി എന്നിവിടങ്ങളിലെ ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം കാണപ്പെട്ട രണ്ടു ഫാമുകളിൽ ഒരെണ്ണം കോഴി വളർത്തൽ കേന്ദ്രവും ഒന്ന് നഴ്സറിയുമാണ്. സംസ്ഥാനത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഉടനീളം പരിശോധന വ്യാപിപ്പിക്കാനും തീരുമാനിച്ചു. ഭോപ്പാലിലെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പത്തു കിലോമീറ്റർ ചുറ്റളവിൽ ജാഗ്രതാ നിര്‍ദേശം. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തുപക്ഷികളെയും കൊന്ന് ദഹിപ്പിക്കും. മൃഗസംരക്ഷണ വകുപ്പ് അഞ്ചുപേർ വീതമുള്ള 25 പ്രതിരോധ സംഘങ്ങളെ നിയോഗിച്ചു. ഇതിനു മുമ്പ് 2016ൽ പക്ഷിപ്പനിയെത്തുടർന്ന് താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. കോഴികര്‍ഷകര്‍ക്ക് ആശങ്ക ഉയര്‍ത്തി
രണ്ടു ദിവസത്തെ കണക്കനുസരിച്ച് 3760 പക്ഷികളെയാണ് ഇതുവരെ കൊന്നൊടുക്കിയത്. 7000 പക്ഷികളെ കൊല്ലേണ്ടിവരുമെന്നാണ് കണക്ക്്. ജില്ലയില്‍ ഇതുവരെ 144 കിലോ കോഴിത്തീറ്റയും 753 കോഴിമുട്ടകളുമാണ് നശിപ്പിച്ചത്.മാവൂരില്‍ കഴിഞ്ഞ ദിവസം കൂട്ടത്തോടെ പക്ഷികള്‍ ചത്ത സംഭവത്തില്‍ ശേഖരിച്ച സാമ്പിളുകൾ ഭോപ്പാല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹൈസെക്യൂരിറ്റി ഡിസീസിലേക്ക് അയച്ചിരിക്കുകയാണ്. മൂന്ന് ദിവസത്തിനുള്ളില്‍ ഇതിന്റെ ഫലം ലഭിക്കുമെന്നാണ് കരുതുന്നത്. മലപ്പുറത്തെ വെറ്റിനറി ഡോക്ടര്‍മാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക പരിശീലനവും ബോധവത്കരണവും നല്‍കിയിട്ടുണ്ട്.
രോഗബാധിത പ്രദേശങ്ങളിലെ 10 കിലോമീറ്റര്‍ പരിധിയിലുള്ള കോഴിക്കടകളെല്ലാം അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. കോഴികളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ പക്ഷിപ്പനി ബാധിച്ച ഭാഗങ്ങളിലേക്ക് പോകരുത്. ജില്ലാ തലത്തിലും പഞ്ചായത്ത് തലത്തിലുമുള്ള ടീമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മാവൂര്‍ ഭാഗത്തുനിന്ന് പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. തിന്റെ ഫലം ലഭ്യമായിട്ടില്ലെന്നും അറിയിച്ചു.
കൊറോണ വൈറസിന്റെ അഭ്യൂഹങ്ങൾ കാരണം വിൽപ്പന കുറവായതിനാൽ കോഴി കർഷകർ ഇതിനകം തന്നെ കടുത്ത ആശങ്കയിലായിരുന്നു. പക്ഷിപ്പനി പടർന്നുപിടിക്കുന്നത് , കോഴി കർഷകർകരെ കൂടുതൽ പതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 2000 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ തന്നെ കിലോയ്ക്ക് 80 രൂപയായിരുന്ന കോഴിയുടെ വില 30 രൂപയായി കുറഞ്ഞു.ഉത്പാദനകേന്ദ്രങ്ങളില്‍ നിന്നുള്ള കോഴിക്ക് മൊത്തവില 45 രൂപ വരെ ആയി. ഉല്‍പാദകര്‍ തന്നെ ചില്ലറ വില്‍പന നടത്തുന്ന കടകളില്‍ വില 59 രൂപയാണ്. വരും ദിവസങ്ങളില്‍ ഇനിയും കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊറോണ വൈറസ് ബാധയും കോഴിയിറച്ചി വില്‍പ്പന കുറയാന്‍ കാരണമായിട്ടുണ്ട്. എറണാകുളം മാര്‍ക്കറ്റില്‍ 90 രൂപയായിരുന്ന ചിക്കൻ്റെ വില, 70 രൂപയായി കുറഞ്ഞു. രണ്ടാഴ്ച മുമ്പ് 120 രൂപയായിരുന്ന വില ഏതാനും ദിവസങ്ങളായി കുറഞ്ഞു വരികയായിരുന്നു. കൂത്താട്ടുകുളത്ത് ഫാമില്‍ മൊത്തവില കിലോഗ്രാമിന് 45 രൂപയായി. വാളിയപ്പാടത്ത് കര്‍ഷകരുടെ കടയില്‍ ചില്ലറ വില്‍പ്പന വില 59 രൂപയാണ്. പക്ഷിപ്പനി ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്പ്രിങ് ചിക്കനും കാടയ്ക്കും താറാവിനും വില കുറയും.
തമിഴ്‌നാട് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം ഉല്‍പാദനം വര്‍ധിച്ചതോടെ വന്‍ തോതില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കോഴിയിറച്ചി എത്തുന്നതും വിലയിടിവിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. വിലയിടിച്ചില്‍ തുടര്‍ന്നാല്‍ ഉല്‍പാദന ചെലവ് പോലും ലഭിക്കാതെ കോഴി കര്‍ഷകര്‍ വന്‍ നഷ്ടത്തിലാകുന്ന സാഹചര്യമുണ്ടാകും.
പക്ഷിപ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കാനുള്ള കണ്‍ട്രോള്‍ റൂം നമ്ബറുകള്‍- ഡിഎം സെല്‍ (ടോള്‍ഫ്രീ) 1077. അനിമല്‍ ഹസ്ബന്ററി 0495 2762050
Share your comments