പക്ഷികള്‍ക്ക് കുടിക്കാനും കുളിക്കാനും പാകത്തിലുള്ള മണ്‍പാത്രങ്ങളില്‍ വെള്ളം കരുതുന്നതാണ് ഉത്തമം വീട്ടുമുറ്റത്തോ, ടെറസുകളിലോ, സണ്‍ഷേഡുകളിലോ ബാല്‍ക്കണികളിലോ പക്ഷികള്‍ക്ക് സൗകര്യപ്രദമായി വന്ന് ഇരിക്കാന്‍ സൗകര്യമുള്ള എവിടെയും ഇത്തരം സംവിധാനം ഒരുക്കി നല്‍കാം. നിത്യേന പാത്രം കഴുകി പുതിയ വെള്ളം നിറച്ചു വയ്ക്കാന്‍ ശ്രദ്ധിക്കണം.
പാത്രം സോപ്പോ മറ്റ് ഡിറ്റര്‍ജന്‍റുകളോ ഉപയോഗിച്ച് കഴുകരുത്. കുടിവെള്ളത്തിന് മാത്രമല്ല ശരീരത്തിലെ പരാദങ്ങളെ അകറ്റി രോഗവിമുക്തരാകുന്നതിനും പക്ഷികള്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തും. പൊതു ജനങ്ങളുടെ ഭാഗത്തു നിന്ന് ഇത്തരത്തിലുള്ള ചെറിയ ഇടപെടല്‍ പോലും പക്ഷി സമൂഹത്തിന്‍റെ അതിജീവനത്തിന് ഏറെ സഹായകരമാകും. കുട്ടികളും യുവാക്കളും ഇക്കാര്യത്തില്‍ മുന്നോട്ട് വന്ന് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെയ്ക്കണമെന്ന് മുഖ്യ വനംമേധാവി പി.കെ. കേശവന്‍ അഭ്യര്‍ഥിച്ചു.
Share your comments