1. News

കുടിനീരില്ലാതെ പക്ഷികള്‍ ചാവുന്നു; വീടുകളില്‍ വെള്ളം കരുതണമെന്ന് വനംവകുപ്പ്

സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തില്‍ വീട്ടുപരിസരങ്ങളില്‍പക്ഷികള്‍ക്ക് കുടിവെള്ളം നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍  ഒരുക്കണമെന്ന് വനംവകുപ്പ് അഭ്യര്‍ഥിച്ചു.

Asha Sadasiv
water for brds
സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തില്‍ വീട്ടുപരിസരങ്ങളില്‍പക്ഷികള്‍ക്ക് കുടിവെള്ളം നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍  ഒരുക്കണമെന്ന് വനംവകുപ്പ് അഭ്യര്‍ഥിച്ചു. കടുത്ത വേനല്‍ ചൂടില്‍ പക്ഷികള്‍ ചത്തൊടുങ്ങുന്നതായി സംസ്ഥാനത്തിന്‍റെ പല ഭാഗത്തു നിന്നും റിപ്പോര്‍ട്ടുകള്‍ ലഭിച്ച സാഹചര്യത്തിലാണ് അറിയിപ്പ്.

പക്ഷികള്‍ക്ക് കുടിക്കാനും കുളിക്കാനും പാകത്തിലുള്ള മണ്‍പാത്രങ്ങളില്‍ വെള്ളം കരുതുന്നതാണ് ഉത്തമം  വീട്ടുമുറ്റത്തോ, ടെറസുകളിലോ, സണ്‍ഷേഡുകളിലോ ബാല്‍ക്കണികളിലോ പക്ഷികള്‍ക്ക് സൗകര്യപ്രദമായി വന്ന് ഇരിക്കാന്‍ സൗകര്യമുള്ള എവിടെയും ഇത്തരം സംവിധാനം ഒരുക്കി നല്‍കാം. നിത്യേന പാത്രം കഴുകി പുതിയ വെള്ളം നിറച്ചു വയ്ക്കാന്‍ ശ്രദ്ധിക്കണം. 

പാത്രം സോപ്പോ മറ്റ് ഡിറ്റര്‍ജന്‍റുകളോ ഉപയോഗിച്ച്‌ കഴുകരുത്. കുടിവെള്ളത്തിന് മാത്രമല്ല ശരീരത്തിലെ പരാദങ്ങളെ അകറ്റി രോഗവിമുക്തരാകുന്നതിനും പക്ഷികള്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തും. പൊതു ജനങ്ങളുടെ ഭാഗത്തു നിന്ന് ഇത്തരത്തിലുള്ള ചെറിയ ഇടപെടല്‍ പോലും പക്ഷി സമൂഹത്തിന്‍റെ അതിജീവനത്തിന് ഏറെ സഹായകരമാകും. കുട്ടികളും യുവാക്കളും ഇക്കാര്യത്തില്‍ മുന്നോട്ട് വന്ന് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെയ്ക്കണമെന്ന് മുഖ്യ വനംമേധാവി പി.കെ. കേശവന്‍ അഭ്യര്‍ഥിച്ചു.
English Summary: birds dying of no water in summer forest department pleads for keeping water in homes

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds