<
  1. News

കുഞ്ഞൻ കാന്താരിക്ക് കറുത്ത പൊന്നിനേക്കാൾ വില

ഇടവിളയായോ തടം തീർത്തോ വളർത്തി വിളവെടുത്ത് വിറ്റാലും കാന്താരി നേട്ടമാകുമെന്നും ഭാവിയിൽ ഇനിയും വില കയറുമെന്നുമാണ് മാർക്കറ്റ് സൂചന.കാന്താരിമുളക് ഉടച്ചതും പഴങ്കഞ്ഞിയുമുണ്ടെങ്കിൽ പ്രാതൽ കുശാൽ എന്നതു പഴമക്കാരുടെ പ്രമാണവുമായിരുന്നു.

KJ Staff
ഇടവിളയായോ തടം തീർത്തോ വളർത്തി വിളവെടുത്ത് വിറ്റാലും കാന്താരി നേട്ടമാകുമെന്നും ഭാവിയിൽ ഇനിയും വില കയറുമെന്നുമാണ് മാർക്കറ്റ് സൂചന.കാന്താരിമുളക് ഉടച്ചതും പഴങ്കഞ്ഞിയുമുണ്ടെങ്കിൽ പ്രാതൽ കുശാൽ എന്നതു പഴമക്കാരുടെ പ്രമാണവുമായിരുന്നു. വിശപ്പ് വർധിപ്പിക്കാനും കൊഴുപ്പു കുറയ്ക്കാനും സഹായിക്കുന്ന ഘടകങ്ങൾ  കാന്താരിയിലുണ്ടെന്നറിഞ്ഞ് വിദേശരാജ്യങ്ങൾ, വിശേഷിച്ചും അറേബ്യൻ രാജ്യങ്ങളിൽ പ്രധാന ഭക്ഷണചേരുവകളിലൊന്നായി കാന്താരി മുളകിനെ മാറ്റിയിരിക്കുന്നു. എരിവിനെ പ്രതിരോധി ക്കാൻ ശരീരം ധാരാളം ഊർജം ഉത്പാദിപ്പിക്കേണ്ടി വരുമെന്ന തിനാൽ കൊളസ്ട്രോളിന്റെ അളവു നിയന്ത്രിക്കുന്നതിന് കാന്താരി പ്രയോജനപ്പെടുന്നു. അത് കൊണ്ട് തന്നെ കാന്താരി

കുടുംബശ്രീകളുടെയും അയൽ ക്കൂട്ടങ്ങളുടെയും നേതൃത്വത്തിൽ അച്ചാർ ബിസിനസ് വ്യാപകമായ തോടെയാണ് കാന്താരിക്ക് വില കൂടി . വാതം, അജീർണം,വായുക്ഷോഭം, പൊണ്ണത്തടി,പല്ലുവേദന, കൊളസ്ട്രോൾ എന്നിവ കുറയ് ക്കാൻ കാന്താരി മെച്ചമാണ്. ജീവകം സിയുടെ ഉറവിടമാണ് കാന്താരി മുളക്. വെള്ളക്കാന്താരി, പച്ചക്കാന്താരി, നീലക്കാന്താരി, ഉണ്ടക്കാന്താരി എന്നിങ്ങനെ പലയിനങ്ങളുള്ളതിൽ പച്ച നിറമുള്ള ചെറിയ കാന്താരിക്കാണ് എരിവ് കൂടുതൽ. കറികളിൽ ഉപയോഗിക്കുന്നതിനു പുറമെ അച്ചാറിട്ടും ഉണക്കിയും കാന്താരി മുളക് സൂക്ഷിക്കാറാണ്ട്.

ഏതു കാലാവസ്‌ഥയിലും കാന്താരി നന്നായി വളരും. വെയിലോ മഴയോ പ്രശ്നമല്ല. നല്ല വെയിലിലും തണലിലും ഉഷ്ണകാലത്തും വളരും. പൊതുവെ ഇടുക്കി, വയനാട് ജില്ലകളിൽ വലിയ സാധ്യതയാണ് കാന്താരികൃഷിക്കുള്ളത്. 

പരിചരണം ഒന്നും വേണ്ടാത്ത കാന്താരി ഒരു നല്ല കീടനാശിനി കൂടിയാണ്. കാന്താരി മുളക് അരച്ച് സോപ്പ് ലായനിയിൽ കലക്കി കീടനാശിനി ആയി ഉപയോഗിക്കാം. കാന്താരി യും ഗോമൂത്രവും ചേർന്നാൽ കീടങ്ങൾ നാടുവിടും. ചുവടുപിടിച്ചാൽ നാലഞ്ചുവർഷം വരെ ഒരു ചെടി നിലനിൽക്കും.എരിവു കൂടുന്തോറും ഔഷധ മൂല്യവും കൂടുമെന്നാണ് വയ്പ്. കാന്താരിയിൽ അടങ്ങിയിരിക്കുന്ന രസത്തിന് രക്‌തക്കുഴലുകളെ വികസിപ്പിക്കാൻ കഴിവുണ്ട്. കാന്താരിയിലെ ജീവകം സി ശ്വാസകോശരോഗങ്ങളെ ചെറു ക്കുകയും പ്രതിരോധശേഷി വർധി പ്പിക്കുകയും ചെയ്യും. മാത്രമല്ല , ഹൃദ്രോഗത്തിനു കാരണമാക്കുന്ന ട്രൈ  ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ നിയന്ത്രിക്കും ഈ കുഞ്ഞൻ മുളക്.

കാന്താരിമുളക് ലായനി ചെടികളുടെയും പച്ചക്കറികളുടെയും ഇലകളെ നശിപ്പിക്കുന്ന പുഴുക്കളെ നശിപ്പിക്കാൻ അത്യുത്തമാണ്. തണ്ടുതുരപ്പൻ പുഴുക്ക ൾക്ക് പ്രതിവിധിയായും കാന്താരി മുളകു ലായനി ഉപയോഗിക്കുന്നു.25 ഗ്രാം കാന്താരിമുളക് ഒരു ലിറ്റർ ഗോമൂത്രത്തിൽ അരച്ച് ചേർത്ത് ഈ മിശ്രിതത്തിൽ 10 ലിറ്റർ വെള്ളം ചേർത്തു നേർപ്പിച്ച് പുഴുക്കളുടെ മേൽ തളിച്ചാൽ കീടബാധ തടയാം.

*കൃഷിരീതി*

പഴുത്തു ചുവന്ന കാന്താരി മുളകുകൾ പേപ്പർ കവറിലോ കടലാസിലോ നിരത്തുക. കടലാസിൻ്റെ  ഒരുഭാഗം കൊണ്ട് മുളകു മൂടി അവയുടെ മുകളിൽ നന്നായി അമർത്തി ഉരസുക. വിത്ത് ഒരു പാത്രത്തിൽ ശേഖരിച്ച് അതി ലേക്ക് ചെറു ചൂടുവെള്ളം ഒഴിക്കുക. പതിനഞ്ചു മിനിറ്റ് വിത്ത് ചൂടുവെള്ളത്തിൽത്തന്നെ വയ്ക്കണം. തുടർന്ന് വിത്തു കഴുകി മാംസളഭാഗങ്ങൾ ഒഴിവാക്കണം. ഒരുതവണ പച്ചവെള്ളത്തിൽക്കൂടി വിത്തു കഴുകണം. രണ്ടോ മൂന്നോ ദിവസത്തെ ഉണക്കിനു ശേഷം വിത്തു വിതയ്ക്കാം. മണൽ, ചാണകപ്പൊടി, ചാരം എന്നിവ നന്നായി ചേർത്ത് ഇളക്കി വേണം തടം തയാറാക്കാൻ.
വിത്തു പാകി ആദ്യ രണ്ടു ദിവസങ്ങളിലും മൂന്നുമണിക്കൂർ ഇടവിട്ട് നയ്ക്കണം. ആറാം ദിവസം മുളച്ചുതുടങ്ങും. 
മൂന്നാം ഇല വന്നാൽ തൈ പറിച്ചുനടാം. വാണിജ്യാടിസ്‌ഥാന ത്തിൽ കാന്താരി മുളക് കൃഷിചെ യ്യു മ്പോൾ 40 സെന്റി മീറ്റർ അകല ത്തിൽ വേണം തൈകൾ നടാൻ. കുഴികളിൽ തൈ ഒന്നിന് 500 ഗ്രാം ചാരം, ഒരുകിലോ ചാണകപ്പൊടി എന്നിവ ചേർക്കണം. പറിച്ചു നട്ട് മൂന്നാം മാസംമുതൽ കാന്താരി മുളക് പൂവിടും. 

*കീടരോഗബാധ*

കാന്താരി മുളകിന് സാധാരണ കീടങ്ങളുടെ ആക്രമണസാധ്യത മറ്റു ചെടികളെക്കാൾ കുറവാണ്. ഇലപ്പേൻ രൂപത്തിലുള്ള ഒരു കീടം ഇലകൾക്കിടയിൽ വന്നുനിറയുന്നതാണ് പ്രധാന കീടബാധ. ഇതിനു പരിഹാരമായി വേപ്പെണ്ണ (10 ലിറ്റർ വെള്ളത്തിൽ 100 മില്ലി) നേർപ്പിച്ച് തളിക്കുകയോ ഗോമൂത്രം തളിക്കു കയോ ചെയ്താൽ മതി. കാന്താരി മുളകിന്റെ ഇലകൾ ചുരുണ്ട് വളർച്ച മുരടിക്കുന്നതും ഒരു രോഗമാണ്. 
ചുരുണ്ടുനിൽകുന്ന ഭാഗങ്ങൾ മുറിച്ചുമാറ്റി കട്ടിയായ തണുപ്പിച്ച കഞ്ഞിവെള്ളം തളിച്ചു കൊടു ത്താൽ ഇല ചുരുളൽ മാറിക്കിട്ടും. കഞ്ഞിവെള്ളം കാന്താരി മുളകിന്റെ ചുവട്ടിൽ തുടർച്ചയായി ഒരാഴ്ച ഒഴിച്ചു കൊടുക്കുന്നത് മുളകിന്റെ വളർച്ച ത്വരിതപ്പെടുത്താനും ഇടയാക്കും. 

സമ്പാദനം: കെ.ബി. ബൈന്ദ
കടപ്പാട്. : എബി രാജ്,കൊല്ലം
English Summary: Bird's eye chili has good market demand

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds