ജില്ലയിലെ വിവിധ വില്ലേജുകളിലെ ഒട്ടേറെ കര്‍ഷക കുടുംബങ്ങളെ കുടിയിറക്കാനുള്ള വനം വകുപ്പിന്റെ നീക്കം തടയുമെന്ന് താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. കാന്തലോട്, കൂരാച്ചുണ്ട്, ചക്കിട്ടപാറ, കക്കാടംപൊയില്‍ തുടങ്ങിയ പ്രദേശങ്ങളിലെ കര്‍ഷകര്‍ക്കാണ് വനം വകുപ്പിന്റെ കുടിയിറക്കല്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്. 1977 ജനുവരി ഒന്നിന് മുന്‍പ് റവന്യൂ വകുപ്പ് നല്‍കിയ രേഖകള്‍ കൈവശമുള്ളവരും വര്‍ഷങ്ങളായി കൃഷി ചെയ്യുന്നതുമായ കുടുംബങ്ങള്‍ക്കാണ് വനം വകുപ്പിന്റെ കുടിയിറക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് കുടിയിറക്കല്‍ ഭീഷണി പിന്‍വലിക്കണമെന്നും കര്‍ഷക കുടുംബങ്ങള്‍ക്ക് മാന്യമായി ജീവിക്കാന്‍ വേണ്ട സാഹചര്യം ഒരുക്കണമെന്നും ബിഷപ്പ് ബിഷപ്പ് ആവശ്യപ്പെട്ടു.
എന്നാല്‍ മലയോരത്തെ ഭൂനികുതി, കുടിയിറക്ക് പ്രശ്‌നത്തില്‍ ഡിസംബര്‍ 31 നുള്ളില്‍ വനം-റവന്യൂ വകുപ്പുകളുടെ സംയുക്ത സര്‍വ്വേ പൂര്‍ത്തീകരിക്കുമെന്നും അതുവരെ കര്‍ഷകരെ കുടിയിറക്കില്ലെന്നും കലക്ടര്‍ യു.വി. ജോസ് പറഞ്ഞു. ഭൂരേഖകള്‍ പരിശോധിക്കുമെന്നും കുടിയിറക്കിന്റെ പേരില്‍ ആശങ്ക വേണ്ടെന്നും കലക്ടര്‍ അറിയിച്ചു.
കര്‍ഷകരെ കുടിയിറക്കാനുള്ള നീക്കം തടയും: ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍
ജില്ലയിലെ വിവിധ വില്ലേജുകളിലെ ഒട്ടേറെ കര്‍ഷക കുടുംബങ്ങളെ കുടിയിറക്കാനുള്ള വനം വകുപ്പിന്റെ നീക്കം തടയുമെന്ന് താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍.
Share your comments