<
  1. News

നീല, വെള്ള റേഷൻ കാർഡുകാർക്ക് മണ്ണെണ്ണ ലഭിക്കില്ല..കൂടുതൽ വാർത്തകൾ

കേരളത്തിൽ 51.81 ലക്ഷം പേർ നീല, വെള്ള റേഷൻ കാർഡ് ഉടമകളാണ്

Darsana J

1. സംസ്ഥാനത്തെ മുൻഗണന ഇതര വിഭാഗമായ നീല, വെള്ള റേഷൻ കാർഡുകാർക്ക് ഇനിമുതൽ മണ്ണെണ്ണ ലഭിക്കില്ല. കേരളത്തിൽ 51.81 ലക്ഷം പേർ നീല, വെള്ള റേഷൻ കാർഡ് ഉടമകളാണ്. മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡ് ഉടമകളായ 41.44 ലക്ഷം പേർക്ക് മാത്രമാണ് മണ്ണെണ്ണ വിഹിതം ലഭിക്കുക. അതും 3 മാസത്തിലൊരിക്കൽ അര ലിറ്റർ വീതം. വൈദ്യുതി ലഭിക്കാത്ത വീടുകളിലെ കാർഡ് ഉടമകൾക്ക് 3 മാസത്തെ വിഹിതമായി 6 ലിറ്റർ തുടർന്നും ലഭിക്കും. കേന്ദ്ര വിഹിതം വെട്ടിക്കുറച്ചതോടെയാണ് നീല, വെള്ള റേഷൻ കാർഡുകാരെ, പൂർണമായും മണ്ണെണ്ണ വിതരണത്തിൽ നിന്നും പുറത്താക്കിയത്. ഈ സാമ്പത്തിക വർഷം മുതൽ 3888 കിലോ ലിറ്ററിൽ നിന്നും 1944 കിലോ ലിറ്ററായാണ് മണ്ണെണ്ണ വിഹിതം കുറച്ചത്.

കൂടുതൽ വാർത്തകൾ: കുടുംബശ്രീ: ഒരുമ ജീവന്‍ ദീപം ഇന്‍ഷ്വറന്‍സ് പ്രീമിയം തുക കുറച്ചു

2. നിക്ഷേപ സൗഹൃദമായി മുന്നോട്ടുകുതിക്കുന്ന കേരളത്തിന് വാണിജ്യബാങ്കുകളുടെ പിന്തുണ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ സാമ്പത്തിക വർഷത്തെ പ്രഥമ സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി യോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് നിലവിൽ മികച്ച നിക്ഷേപസൗഹൃദ അന്തരീക്ഷമാണുള്ളതെന്നും, കാർഷിക മേഖലയിൽ കൈവരിച്ച വളർച്ച നിലനിർത്തുന്നതിൽ സഹകരണ ബാങ്കുകൾക്കൊപ്പം വാണിജ്യ ബാങ്കുകൾക്കും പ്രധാന പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

3. 2023ലെ ദേശീയ പഞ്ചായത്ത് അവാർഡിൽ 4 പുരസ്‌കാരങ്ങൾ സ്വന്തമാക്കി കേരളം. രാജ്യത്തെ മികച്ച ശിശുസൗഹൃദ പഞ്ചായത്തായി ആലപ്പുഴയിലെ ചെറുതന ഗ്രാമപഞ്ചായത്തും, മികച്ച അടിസ്ഥാന സൗകര്യവികസനം മേഖലയിൽ വീയപുരം ഗ്രാമപഞ്ചായത്തും ഒന്നാം സ്ഥാനം നേടി. ജല പര്യാപ്തതയിലെ മികച്ച പ്രവർത്തനങ്ങൾക്ക് മലപ്പുറം പെരുമ്പടപ്പ ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും, സൽഭരണ വിഭാഗത്തിൽ തൃശൂർ അളഗപ്പ നഗർ പഞ്ചായത്ത് മൂന്നാം സ്ഥാനവും സ്വന്തമാക്കി. പുരസ്‌കാരങ്ങൾ ഏപ്രിൽ 17 ന് ഡൽഹി വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.

4. രോഗപ്രതിരോധത്തിനും ആരോഗ്യത്തിനും മുൻഗണന നൽകണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു മന്ത്രി. ചികിത്സയിലും പകർച്ചവ്യാധി നിയന്ത്രണത്തിലും എല്ലാ വിഭാഗത്തിനും ഒരേതരത്തിലുള്ള പരിരക്ഷ ഉറപ്പാക്കുന്ന രീതിയാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും, സൗജന്യ ചികിത്സയ്ക്ക് പുറമേ ആരോഗ്യ ഇൻഷുറൻസും വിവിധ ആരോഗ്യ പദ്ധതികളും ലഭ്യമാക്കി വരുന്നതായും മന്ത്രി അറിയിച്ചു.

5. ഗാന്ധിനഗറിലെ അമുൽ ഫെഡ് സന്ദർശിച്ച് ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി. ഗുജറാത്തിലെ 18 മിൽക്ക് യൂണിയനുകളിൽ അധികം വരുന്ന പാൽ ഇവിടെ എത്തിച്ചാണ് വിവിധ തരം ഉൽപ്പന്നങ്ങളാക്കി ലോകമെമ്പാടും വിപണനം ചെയ്യുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ പാൽ ഉൽപ്പന്ന നിർമ്മാണ കേന്ദ്രമാണ് അമൂൽ ഫെഡ്. ധവളവിപ്ലവത്തിന് തുടക്കം കുറിച്ച ഡോ. വർഗീസ് കുര്യന്റെ സ്വപ്നം കൂടിയാണ് അമുൽ ഫെഡ്.

6. കൃഷിക്കൊപ്പം കളമശ്ശേരിയുടെ ഭാഗമായി പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് സംഘടിപ്പിച്ചു. വിളവെടുപ്പ് ഉദ്ഘാടനം വ്യവസായ മന്ത്രി പി രാജീവ് നിർവഹിച്ചു. ഞങ്ങളും കൃഷിയിലേക്ക്, കാർഷിക ഗ്രാമം ആലങ്ങാട് പദ്ധതികൾ സംയോജിപ്പിച്ച് അങ്ങാടിക്കടവ് പഴം പച്ചക്കറി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് പച്ചക്കറി കൃഷി നടത്തിയത്.

7. ജല ബജറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ബ്ലോക്ക് തല ജലസഭ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സജിത പൂക്കാടൻ ജലസഭ ഉദ്ഘാടനം ചെയ്തു. ഒളവണ്ണ, കടലുണ്ടി ഗ്രാമ പഞ്ചായത്തുകളുടെ ജലബജറ്റ് റിപ്പോർട്ട് പൂർത്തിയാക്കാൻ അഭിപ്രായങ്ങളും നിർദേശങ്ങളും സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജലസഭ സംഘടിപ്പിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജല ബജറ്റ് നടപ്പിലാക്കുന്നത്.

8. നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വിൽ ക​മ്പ​ത്തെ മു​ന്തി​രി​യെ​ത്തേ​ടി കേ​ന്ദ്ര അം​ഗീ​കാ​രം. കർഷകർക്ക് ഏറെ പ്രതീക്ഷയേകി തേ​നി​യി​ലെ ക​മ്പം മേ​ഖ​ല​യി​ലെ മു​ന്തി​രി​ക്ക് ഭൗ​മ​സൂ​ചി​ക പ​ദ​വി ല​ഭി​ച്ചു. ഈ മേഖലകളിൽ വർഷത്തിൽ മൂന്ന് തവണ മുന്തിരി വിളവെടുക്കാറുണ്ട്. ദേ​ശ​പ​ര​മാ​യ സ​വി​ശേ​ഷ​ത​ക​ൾ, ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​കൾ, പ​ര​മ്പ​രാ​ഗ​ത മേ​ന്മ എന്നിവയാണ് ഓരോ ഉൽപന്നത്തിനും ഭൗ​മ​സൂ​ചി​ക പ​ദ​വി നേടി കൊടുക്കുന്നത്.

9. ഒമാനിലെ ഏറ്റവും വിശ്വസ്തമായ ബ്രാൻഡായി മാറി ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ്. രാജ്യത്തെ പ്രമുഖ ഫുഡ് പ്രൊഡ്യൂസിംഗ് ആൻഡ് ഡിസ്ട്രിബ്യൂട്ടിംഗ് കമ്പനിയാണിത്. പൊതുജനങ്ങളിൽ നിന്നുള്ള വോട്ടിന്റെ അടിസ്ഥാനത്തിലാണ് ഓരോ ബ്രാൻഡുകൾക്കും പുരസ്കാരങ്ങൾ നൽകുന്നത്. സുഗന്ധ വ്യഞ്ജനങ്ങളുടെയും പയർ വർഗങ്ങളുടെയും വിഭാഗത്തിലാണ് കമ്പനി നേട്ടം കൈവരിച്ചത്. 1986ലാണ് ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ് സ്ഥാപിതമായത്.

10. ഏപ്രിൽ 11 വരെ കേരളത്തിൽ ശക്തമായ വേനൽമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിയും മിന്നലും ഉണ്ടാകും. കൂടാതെ, 30 കിലോമീറ്റർ മുതൽ 40 വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കാർമേഘം കണ്ടുതുടങ്ങിയാൽ മുൻകരുതൽ സ്വീകരിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

English Summary: Blue and white ration card holders in kerala will not get kerosene

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds