ജലക്ഷാമം നേരിടുന്ന നാമമാത്ര കര്‍ഷകര്‍ക്ക് സൗജന്യ കുഴല്‍ക്കിണര്‍ നിര്‍മിച്ച് നല്‍കാൻ കേന്ദ്ര പദ്ധതി
ജലക്ഷാമം മൂലം കൃഷിചെയ്യാൻ ബുദ്ധിമുട്ടുന്ന ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് കേന്ദ്ര സർക്കാർ പദ്ധതി.കൃഷിയിടങ്ങളില്‍ ജലസേചനത്തിനായി കര്‍ഷകരുടെ ഭൂമിയില്‍ത്തന്നെ സൗജന്യമായി കുഴല്‍ക്കിണര്‍ നിര്‍മിച്ച് നല്‍കുന്നതാണ് പദ്ധതി. ഒപ്പം പ്ലംബിംഗ് കേന്ദ്രവും സ്ഥാപിച്ച് 200 മീറ്റര്‍വരെ പൈപ്പ്ലൈനിട്ട് നല്‍കുകയുംചെയ്യും.
ജലക്ഷാമം മൂലം കൃഷിചെയ്യാൻ ബുദ്ധിമുട്ടുന്ന ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് കേന്ദ്ര സർക്കാർ പദ്ധതി.കൃഷിയിടങ്ങളില്‍ ജലസേചനത്തിനായി കര്‍ഷകരുടെ ഭൂമിയില്‍ത്തന്നെ സൗജന്യമായി കുഴല്‍ക്കിണര്‍ നിര്‍മിച്ച് നല്‍കുന്നതാണ് പദ്ധതി. ഒപ്പം പ്ലംബിംഗ് കേന്ദ്രവും സ്ഥാപിച്ച് 200 മീറ്റര്‍വരെ പൈപ്പ്ലൈനിട്ട് നല്‍കുകയുംചെയ്യും.
പ്രധാന്‍മന്ത്രി കൃഷി സിഞ്ചായ് യോജന(പി.എം.കെ.എസ്.വൈ.) യില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി സംസ്ഥാന ഭൂജല വകുപ്പിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ഒരോ ജില്ലയില്‍നിന്നും കൃഷിഭവന്‍ മുഖേന അര്‍ഹരായ കര്‍ഷകരുടെ വിവരങ്ങള്‍ ഭൂജലവകുപ്പ് ശേഖരിക്കും. ഇവ സംസ്ഥാന ഡയറക്ടറേറ്റിലേക്ക് അയയ്ക്കും. ഇവിടെനിന്ന് സംസ്ഥാന തലത്തില്‍ ഗുണഭോക്താക്കളെ കണ്ടെത്തി വിശദ വിവരങ്ങള്‍ അടങ്ങിയ പദ്ധതി രേഖസഹിതം കേന്ദ്രത്തിന് കൈമാറും.ഇത് അംഗീകരിക്കുന്നതോടെ പദ്ധതിയുടെ 60 ശതമാനം തുക കേന്ദ്രംനല്‍കും. 40ശതമാനം സംസ്ഥാന സര്‍ക്കാരും വഹിക്കും. 14 ജില്ലകളിലും ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഗുണഭോക്താക്കളെ കണ്ടെത്താന്‍ നടപടികള്‍ തുടങ്ങി. തിരഞ്ഞെടുക്കുന്ന ഗുണഭോക്താക്കളുടെ ഭൂമിയില്‍ ഭൂജലവകുപ്പ് അധികൃതര്‍ ഹൈഡ്രോളജിക്കല്‍, ജിയോ ഫിസിക്കല്‍ സര്‍വേ നടത്തി സ്ഥാനം നിര്‍ണയിച്ച് കുഴല്‍ക്കിണറുകള്‍ നിര്‍മിച്ച് നല്‍കും.
അപേക്ഷാപത്രം ഭൂജലവകുപ്പ് ജില്ലാ ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം തിരിച്ചറിയല്‍ കാര്‍ഡിന്റേയും നികുതിരസീതിന്റേയും പകര്‍പ്പ്, കര്‍ഷക ഗ്രൂപ്പുകള്‍ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ വെയ്ക്കണം. കൃഷി ഓഫീസറുടെ സക്ഷ്യപത്രത്തോടൊപ്പം അപേക്ഷ ഭൂജലവകുപ്പ് ജില്ലാ ഓഫീസില്‍ത്തന്നെ സമര്‍പ്പിക്കണം.
മാനദണ്ഡങ്ങള്‍
കേന്ദ്ര സര്‍ക്കാരിന്റെ ഭൂജല സര്‍വേ നിശ്ചയിച്ച 60 ശതമാനം ഭൂജലമുള്ള ബ്ലോക്കുകള്‍ മാത്രമേ തിരഞ്ഞെടുക്കൂ. ഒരു ഹെക്ടര്‍വരെ സ്വന്തമായി ഭൂമിയുള്ള നാമമാത്ര കര്‍ഷകര്‍/ കര്‍ഷക ഗ്രൂപ്പുകള്‍, ഒരു ഹെക്ടര്‍ മുതല്‍ രണ്ട് ഹെക്ടര്‍വരെ ഭൂമിയുള്ള ചെറുകിട കര്‍ഷകര്‍/ കര്‍ഷക ഗ്രൂപ്പുകള്‍ എന്നിവരെ ഗുണഭോക്താക്കളായി പരിഗണിക്കും.
English Summary: Bore well for farmers who suffers water scarcity
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments