സാധാരണ വേനൽക്കാലമായ ഫെബ്രുവരി പകുതി മുതൽ മേയ് അവസാനം വരെയാണ് കുപ്പിവെള്ളതിന്നു കൂടുതൽ ചെലവ്. ഇത്തവണ ചൂട് ജൂൺ വരെ നിലനിൽക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പുള്ളതിനാൽ വില്പന കൂടുമെന്നാണ് പ്രതീക്ഷ. ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 20 രൂപയാണ് കമ്പനികൾ ഇപ്പോൾ ഈടാക്കുന്നത്.
കേരളത്തിൽനിന്നുള്ള കമ്പനികൾക്കു പുറമെ ബഹുരാഷ്ട്ര കമ്പനികളും കേരളത്തിൽ വിപണനം ആരംഭിച്ചിട്ടുണ്ട്.കേരളത്തിലുള്ള കുപ്പിവെള്ള കമ്പനികൾ മൊത്തം ഒരു ലക്ഷം ബോട്ടിൽ വിൽക്കുന്നുണ്ടെങ്കിൽ ബഹുരാഷ്ട്ര കമ്പനികൾ 75,000 ബോട്ടിലുകൾ കേരളത്തിൽ വിൽക്കുന്നുണ്ട്.
കുപ്പിവെള്ളം ഉദ്പാദനത്തിന് കേരളത്തിൽ 150-നു മുകളിൽ രജിസ്‌ട്രേഡ് കമ്പനികളുണ്ടെങ്കിലും 115- ഓളം കമ്പനികൾ മാത്രമാണ് പ്രവർത്തിക്കുന്നത്,സീസണിൽ മാത്രം ഒരു പ്ലാന്റിൽനിന്ന് ശരാശരി 15,000-20,000 ലിറ്ററോളം വെള്ളമാണ് കേരളത്തിൽ ലഭ്യമാക്കുന്നത്. സീസൺ അല്ലാത്ത സമയങ്ങളിൽ ശരാശരി 10,000 ലിറ്റർ വരെ ഡിമാൻഡ് ഒരു പ്ലാന്റിൽ മാത്രം കേരളത്തിലുണ്ടാകാറുണ്ട്.
10 രൂപയുടെ ചെറിയ കുപ്പിവെള്ളത്തിനും ആവശ്യക്കാരുണ്ട്. എന്നാൽ, ഇത്തരം കുപ്പികൾ നശിപ്പിക്കാൻ കഴിയുന്നില്ലെന്ന പരാതി നിലനിൽക്കുന്നതിനാൽ പല സ്ഥലങ്ങളിലും 10 രൂപരൂപയുള്ള കുപ്പിവെള്ളത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
Share your comments