കടുത്ത വേനലിൽ കേരളത്തിൽ കുപ്പിവെള്ളത്തിന് പൊള്ളുന്ന വില. അസോസിയേഷനും സർക്കാരും വിലകുറയ്ക്കുമെന്ന് പറഞ്ഞെങ്കിലും ഇപ്പോഴും കുപ്പിവെള്ളം ലിറ്ററിന് 20 രൂപയാണ് ഈടാക്കുന്നത്. ഒരു ലിറ്റർ വെള്ളത്തിന് 12 രൂപയാക്കി കുറയ്ക്കാൻ കുപ്പിവെള്ള നിർമാണക്കമ്പനികളുടെ സംഘടനയായ കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഒരു വർഷംമുമ്പ് തീരുമാനിച്ചിരുന്നു. വില 13 രൂപയാക്കി നിശ്ചയിച്ച് ഓർഡിനൻസ് ഇറക്കുമെന്ന് സർക്കാരും പറഞ്ഞു. ഇതുരണ്ടും നടപ്പായില്ല.
കേരളത്തിൽ നൂറ്റിയമ്പതോളം കമ്പനികൾക്കാണ് കുപ്പിവെള്ളം ഉത്പാദിപ്പിക്കാനും വിൽക്കാനും ലൈസൻസുള്ളത്. എട്ടുരൂപ നിർമാണച്ചെലവ് വരുന്ന കുപ്പിവെള്ളത്തിന് 12 രൂപയേക്കാൾ അധികം വില ഈടാക്കുന്നത് ന്യായീകരിക്കാനാകില്ലെന്നായിരുന്നു അസോസിയേഷൻ്റെ നിലപാട്. ഇക്കാര്യത്തിൽ സർക്കാരിനെ സമീപിച്ചപ്പോൾ കുപ്പിവെള്ളത്തെ അവശ്യസാധനപട്ടികയിൽ ഉൾപ്പെടുത്തി വില ലിറ്ററിന് 13 രൂപയാക്കി നിജപ്പെടുത്തി ഓർഡിനൻസ് ഇറക്കുമെന്ന് പറഞ്ഞിരുന്നെകിലും തുടർ നടപടിയുണ്ടായില്ല.
Share your comments