ഓക്സിജനും കാശ് കൊടുത്ത ശ്വസിക്കേണ്ട കാലം വരുമോ എന്ന ആകുലത ഇപ്പോൾ യാഥാർഥ്യമായിരിക്കുകയാണ്. വിദേശത്തുനിന്ന് ടിന്നിലടച്ച ശുദ്ധവായു ഇന്ത്യയില്‍ വില്‍പന നടത്തുന്നതിന് .എത്തുന്നു . കനേഡിയൻ മലനിരകളിൽ നിന്ന് ശേഖരിച്ച് അലുമിനിയം കുപ്പികളിലാക്കിയ ശുദ്ധവായുവും ഇന്ത്യൻ മാർക്കറ്റുകളിൽ ഇപ്പോൾ വിൽപ്പനയ്ക്ക് എത്തിത്തുടങ്ങിയിരിക്കുന്നു. പത്ത് ലിറ്ററിന് 25 ഡോളർ ആണ് വില. ഏകദേശം ലിറ്ററിന് 175 രൂപ വായുവിനു വില വരും.
ഇന്ത്യയിലും ശുദ്ധവായു വില്‍പനയ്ക്ക്
ഓക്സിജനും കാശ് കൊടുത്ത ശ്വസിക്കേണ്ട കാലം വരുമോ എന്ന ആകുലത ഇപ്പോൾ യാഥാർഥ്യമായിരിക്കുകയാണ്.
10 ലിറ്റർ ശുദ്ധവായു 200 തവണ ശ്വസിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇങ്ങനെ കണക്കുകൂട്ടിയാൽതന്നെ ഒരുതവണ ശ്വസിക്കാൻ 8.75 രൂപയോളം ചെലവുവരുന്നു. പത്തുലിറ്ററിന്റെ ശുദ്ധവായുവിൻ്റെ കുപ്പിക്ക് 140 ഗ്രാമാണ് ഭാരം. സ്‌പ്രേപോലെ ഞെക്കി മൂക്കിലേക്ക് വലിക്കാൻ ചെറിയ മുഖാവരണവും ഇതോടൊപ്പം നൽകുന്നുണ്ട്.
.ഇന്ത്യ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വായുമലിനീകരണമെന്ന ഭീതിതമായ ഒരു സാഹചര്യത്തിലേയ്ക്കാണ് ഈ റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നത്. ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും വ്യത്യസ്ത തോതില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയാണിത്. ഇ-കൊമേഴ്സ് വെബ്സൈറ്റിലൂടെയാണ് ഓർഡർ നൽകാനാവുക. ഒരാൾക്ക് പരമാവധി മൂന്നുകുപ്പി ശുദ്ധവായു മാത്രമേ ഒരു സമയം ലഭിക്കുകയുയുള്ളു.
Share your comments