
സംസ്ഥാനത്ത് വില്പന നടത്തുന്ന കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി കുറച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. അവശ്യസാധന വില നിയന്ത്രണനിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് വില നിശ്ചയിച്ചത്. . വിജ്ഞാപനം ഉടനിറങ്ങുമെന്നാണ് വിവരം.ചില്ലറ വില്പനക്കാര്ക്ക് എട്ടു രൂപയ്ക്ക് ലഭിക്കുന്ന കുപ്പിവെള്ളം 20 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഇതിനെതിരെ വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു.വില നിര്‍ണയത്തിനൊപ്പം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് (ബിഐഎസ്) നിര്‍ദേശിക്കുന്ന ഗുണനിലവാരം ഇല്ലാത്ത കുപ്പിവെള്ളം വില്‍ക്കാനാവില്ലെന്ന വ്യവസ്ഥയും കൊണ്ടുവരും.
Share your comments