<
  1. News

അനധികൃത നിക്ഷേപങ്ങൾക്ക് വിലക്ക്. കേന്ദ്ര ബഡ്‌സ് (Banning of Unregulated Deposit Schemes) നിയമം ഇങ്ങനെ......

നിക്ഷേപിക്കുന്ന പണം കൂടുതൽ സമയം കാത്തിരിക്കാതെ ഇരട്ടിയായി കിട്ടണമെന്ന് ആഗ്രഹിക്കാത്തവരായി ആരുംതന്നെ കാണില്ല. പക്ഷെ ഈ അത്യാഗ്രഹം മനുഷ്യനെ മുതലും പലിശയും എല്ലാം നഷ്ടപ്പെടുന്ന രീതിയിലുള്ള അനവധി സംഭവങ്ങൾ നമ്മുടെ രാജ്യത്ത് ഉണ്ടായികൊണ്ടിരിക്കുന്നു. നിയമവിധേയമായി നിക്ഷേപങ്ങൾ നടത്താനുള്ള പലേ പദ്ധതികളും ഇന്ന് നമ്മുടെ രാജ്യത്ത് നിലവിലുണ്ട്.

Meera Sandeep

നിക്ഷേപിക്കുന്ന പണം കൂടുതൽ സമയം കാത്തിരിക്കാതെ ഇരട്ടിയായി കിട്ടണമെന്ന് ആഗ്രഹിക്കാത്തവരായി ആരുംതന്നെ കാണില്ല. പക്ഷെ ഈ അത്യാഗ്രഹം മനുഷ്യനെ മുതലും പലിശയും എല്ലാം നഷ്ടപ്പെടുന്ന രീതിയിലുള്ള അനവധി സംഭവങ്ങൾ നമ്മുടെ രാജ്യത്ത് ഉണ്ടായികൊണ്ടിരിക്കുന്നു. നിയമവിധേയമായി നിക്ഷേപങ്ങൾ നടത്താനുള്ള പലേ പദ്ധതികളും ഇന്ന് നമ്മുടെ രാജ്യത്ത് നിലവിലുണ്ട്.

നിയമവിധേയമല്ലാത്ത നിക്ഷേപ പദ്ധതികൾ നിരോധിച്ചുകൊണ്ട് 2019 ൽ പാസ്സാക്കിയ Banning of Unregulated deposit schemes (BUDS) എന്ന നിയമം എന്താണെന്നു നോക്കാം.

BUDS നിയമപ്രകാരം പൊതുജനങ്ങൾക്ക് നിക്ഷേപം നടത്താവുന്ന പദ്ധതികൾ താഴെ പറയുന്നവയാണ് :-

• സെബി അഥവാ സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് ബോർഡ്‌ ഓഫ്‌ ഇന്ത്യ.

• റിസേർവ് ബാങ്ക് ഓഫ്‌ ഇന്ത്യ.

• ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ്‌ ഇന്ത്യ.

• പെൻഷൻ ഫണ്ട്‌ റെഗുലേറ്ററി ആൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റി.

• എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്‌ ഓർഗനൈസേഷൻ.

• കേന്ദ്ര സഹകരണ രജിസ്ട്രാർ.

• നാഷണൽ ഹൌസിങ് ബാങ്ക്.

എന്നീ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനും, നിയന്ത്രണങ്ങൾക്കും വിധേയമായി പ്രവർത്തിക്കുന്ന സ്കീമുകളാണ് നിയമവിധേയമായ നിക്ഷേപങ്ങൾ.

കൂടാതെ കേന്ദ്ര സർക്കാരിന്റെയോ, സംസ്ഥാന സർക്കാരിന്റെയോ അംഗീകാരമുള്ള സ്ഥാപനങ്ങളുടെ നിക്ഷേപപദ്ധതികളിലും നിക്ഷേപിക്കാവുന്നതാണ്.

വ്യാജ നിക്ഷേപങ്ങൾ

ചിട്ടികൾ, സമ്മാന ചിട്ടികൾ, മണി സർകുലേഷൻ സ്കീമുകൾ എന്നിവ വ്യാജ നിക്ഷേപങ്ങളിൽപ്പെട്ടതാണ്.

ബഡ്‌സ് നയമം നടപ്പിലാക്കാനുള്ള സംവിധാനങ്ങൾ

• കേരളത്തിൽ ആഭ്യന്തരവകുപ്പ് സെക്രട്ടറിയെ അതോറിറ്റിയായി നിയമിച്ചിട്ടുണ്ട്.

• ഹൈക്കോടതി പ്രത്യേക കോടതികളെ നിയമം നടപ്പിലാക്കുന്നതിനു അധികാരപ്പെടുത്തിയിട്ടുണ്ട്.

• പോലീസ് സ്റ്റേഷൻ ചാർജുള്ള ഓഫീസർമാർക്ക് ജില്ലാ പോലീസ് മേധാവിയുടെ സമ്മതത്തോടെ അന്വേഷണങ്ങൾ നടത്താം.

• നിക്ഷേപത്തട്ടിപ്പുകാരുടെ വസ്തുവകകൾ, ബാങ്ക് അക്കൗണ്ടുകൾ, മറ്റ് ആസ്തികൾ എന്നിവ മരവിപ്പിക്കാനുള്ള നടപടികളും എടുക്കാം.

• ഗൗരവമേറിയ സന്ദർഭങ്ങളിൽ CBIയുടെ സേവനം പോലും ആവശ്യപ്പെടാവുന്നതാണ്.

വിലക്കുള്ള നിക്ഷേപങ്ങൾ സ്വീകരിക്കുന്നതുക്കൊണ്ട് ബഡ്‌സ് നിയമപ്രകാരമുള്ള ശിക്ഷകൾ

അനധികൃത നിക്ഷേപങ്ങൾ ആവശ്യപ്പെടുന്നതും സ്വീകരിക്കുന്നതും കുറ്റകൃത്യമാണ് . അനധികൃത നിക്ഷേപങ്ങൾ നൽകാൻ പ്രലോഭപ്പിക്കുന്നതിനു 5 വർഷം വരെ തടവും, 10 ലക്ഷം വരെ പിഴയും ലഭിക്കാം.

ഇത്തരം നിക്ഷേപങ്ങൾ സ്വീകരിക്കുന്നവർക്ക്‌ 7 വർഷം വരെ തടവും, 10 ലക്ഷം വരെ പിഴയും ലഭിക്കുന്നതാണ്. നിയമപരമല്ലാത്ത നിക്ഷേപങ്ങൾ സ്വീകരിച്ച ശേഷം പണം തിരികെ നൽകാതിരിക്കുന്ന സന്ദർഭങ്ങളിൽ 10 വർഷം തടവും ആകെ നിക്ഷേപങ്ങളുടെ ഇരട്ടിത്തുക പിഴയായും ഈടാക്കും.

പണം നഷ്ടപ്പെട്ട നിക്ഷേപക്കാർക്കുവേണ്ടി ബഡ്‌സ് നിയമം എന്തു പരിഹാരം ചെയ്യും?

തട്ടിപ്പ് നടത്തിയ സ്ഥാപനത്തിന്റെ സ്ഥാവര ജംഗമ സ്വത്തുക്കൾ സംബന്ധിച്ച വിവരങ്ങൾ ബഡ്സ് പ്രത്യേക കോടതികളിൽ സമർപ്പിച്ച്, ആസ്തികൾ വിറ്റുപണമാക്കി 180 ദിവസത്തിനുള്ളിൽ വിധി പറയുമെന്നതാണ് വ്യവസ്ഥ.

എൽഐസി പോളിസി: പ്രതിമാസം 150 രൂപ നിക്ഷേപിച്ച്, തിരിച്ച് 19 ലക്ഷം നേടുക. കൂടുതൽ വിവരങ്ങൾ

#krishijagran #kerala #depositscheme #buds #illegaldeposit

English Summary: BUDS (Banning of Unregulated Deposit Schemes ) Act prohibits illegal deposits

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds